മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിനെ പുകഴ്ത്തി ഒടിയന്‍റെ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍. രാജാവ് ഒന്നേയുള്ളുവെന്നും കേരളത്തില്‍ ലൂസിഫര്‍ എന്ന പേരിലാണ് ആ രാജാവ് ഇപ്പോള്‍ അറിയപ്പെടുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ.

ഇന്ന് താന്‍ ഉള്‍പ്പെടെയുള്ള ലാല്‍ ഫാന്‍സ് ആകെ പൃഥ്വിരാജിന്‍റെയും ഫാന്‍സ് ആയി മാറിക്കഴിഞ്ഞു. ലാലേട്ടന്‍റെ ഈ അവതാരപ്പിറവിക്ക് പൃഥ്വിരാജിന് നന്ദി. കൂടാതെ എന്തുകൊണ്ട് മഞ്ജു വാര്യര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയാകുന്നുവെന്ന് വീണ്ടും തെളിയിക്കുകയാണ് പ്രിയദർശിനി രാം ദാസിലൂടെയെന്നും ശ്രീകുമാര്‍ പറഞ്ഞു.

ആന്റണി താങ്കൾ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടൻ ഫാനെന്നും മുരളിയുടെ അതിഗംഭീരമായ രചനയെന്നും ശ്രീകുമാര്‍ ലൂസിഫറിനെ പുകഴ്ത്തി. മോഹന്‍ലാല്‍ ഫാന്‍സിനെ ആവേശഭരിതരാക്കി ഇന്നാണ് ലൂസിഫര്‍ തീയറ്ററിലെത്തിയത്. ആദ്യ ഷോകള്‍ കഴിയുമ്പോള്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ശ്രീകുമാര്‍ മേനോന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

രാജാവ് ഒന്നേ ഉള്ളൂ.കേരളത്തിൽ Lucifer എന്ന പേരിൽ ആണ് രാജാവ് ഇപ്പോൾ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്സ്‌ ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ. പ്രിത്വിരാജ്, ഇന്ന് ഞങ്ങൾ ലാൽ ഫാൻസ്‌ മൊത്തമായും താങ്കളുടെ ഫാൻസ്‌ ആയി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടൻ എന്ന സൂപ്പർസ്റ്റാറിന്റെ ഈ അവതാരപിറവിക്ക്.
മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദർശിനി രാം ദാസിലൂടെ. വിവേക് ഒബ്‌റോയ് ,ടോവിനോ,പ്രിത്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം .ആന്റണി താങ്കൾ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടൻ ഫാൻ . മുരളിയുടെ അതിഗംഭീരമായ രചന .നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകൾക്ക് .ലുസിഫർ രാജാവ് ബോക്സ് ഓഫിസിൽ നീണാൾ വാഴട്ടെ 😊