പന്ത്രണ്ട് വര്‍ഷം എല്ലാവരും നല്‍കിയ സ്‍നേഹത്തിന് നന്ദി പറയുകയാണ് ശ്രുതി ഹാസൻ.

തെന്നിന്ത്യൻ സിനിമാലോകത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് ശ്രുതി ഹാസൻ. കമല്‍ഹാസന്റെ മകളെന്ന നിലയില്‍ സിനിമയിലെത്തിയ ശ്രുതി ഹാസൻ വളരെ പെട്ടെന്ന് തന്നെ സ്വന്തം സ്ഥാനം സിനിമയില്‍ ഉറപ്പിച്ചു. ഒട്ടേറെ ഹിറ്റുകളും ശ്രുതി ഹാസൻ സ്വന്തമാക്കി. ഇപോഴിതാ സിനിമയില്‍ നായികയായി എത്തി 12 വര്‍ഷം തികഞ്ഞതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ശ്രുതി ഹാസൻ.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

ഹിന്ദി സിനിമയിലൂടെയാണ് ശ്രുതി നായികയായി വെള്ളിത്തിരയിലെത്തിയത്. ലക്ക് എന്ന സിനിമയിലൂടെ 2009ലാണ് ശ്രുതി ഹാസൻ നായികയായത്. സോംഹ ഷാ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. പന്ത്രണ്ട് വര്‍ഷത്തെ യാത്ര മനോഹരമായിരുന്നുവെന്നും സ്‍നേഹിച്ച എല്ലാവര്‍ക്കും നന്ദിയുമെന്നുമാണ് ശ്രുതി ഹാസൻ പറയുന്നത്.

കമല്‍ഹാസന്റെയും സരികയുടെയും മൂത്ത മകളാണ് ശ്രുതി ഹാസൻ.

പാട്ടുകാരിയെന്ന നിലയിലും ശ്രുതി ഹാസൻ ശ്രദ്ധേയയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.