Asianet News MalayalamAsianet News Malayalam

ശ്രുതി ഹാസനും മൈക്കിള്‍ കോര്‍സെയ്‍ലും വേര്‍പിരിയുന്നു!

തെന്നിന്ത്യൻ നടി ശ്രുതി ഹാസന്‍ വിദേശ നടൻ മൈക്കിള്‍ കോര്‍സെയ്‍ലുമായി ഡേറ്റിംഗിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല.  പക്ഷേ ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ടായിരുന്നു. ഇരുവരും പിരിയുന്നുവെന്നാണ് പുതിയ വാര്‍ത്ത.

 

Shruti Hasan and Michael Corsale announce break-up in official post
Author
Chennai, First Published Apr 26, 2019, 3:52 PM IST

തെന്നിന്ത്യൻ നടി ശ്രുതി ഹാസന്‍ വിദേശ നടൻ മൈക്കിള്‍ കോര്‍സെയ്‍ലുമായി ഡേറ്റിംഗിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല.  പക്ഷേ ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ടായിരുന്നു. ഇരുവരും പിരിയുന്നുവെന്നാണ് പുതിയ വാര്‍ത്ത.

മൈക്കിള്‍ കോര്‍സെയ്‍ല്‍ ആണ് ഇരുവരും പിരിയുന്ന കാര്യം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ലോകത്തിന്റെ രണ്ട് വശങ്ങളിലാണ് നിര്‍ഭാഗ്യവശാല്‍ ഞങ്ങളെ ജീവിതം  കൊണ്ടെത്തിച്ചത്. സ്വന്തം വഴിയില്‍ നടക്കാൻ പോകുന്നു. പക്ഷേ എന്നും അവര്‍ എന്റെ അടുത്ത ആളായിരിക്കും. അവരെ എന്നും സുഹൃത്തായി ലഭിക്കുന്നതില്‍ നന്ദിയുണ്ട്- മൈക്കിള്‍ കോര്‍സെയ്‍ല്‍ പറയുന്നു.

 

Follow Us:
Download App:
  • android
  • ios