നാനി നായകനാകുന്ന പുതിയ സിനിമയാണ് ശ്യാം സിംഗ റോയ്. മലയാളികളുടെ പ്രിയ താരം സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയാകുന്നത്. മലയാളി താരം മഡോണ സെബാസ്റ്റ്യനും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദില്‍ തുടങ്ങി. നാനിയടക്കമുള്ള സിനിമയിലെ താരങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം അവസാനം വരെയാണ് ചിത്രീകരണം.

രാഹുല്‍ സംക്രിത്യാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടക്ക് ജഗദിഷ് ആണ് നാനി ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയ ചിത്രം. ചിത്രം കഴിഞ്ഞ് വിശ്രമം എടുത്ത നാനി കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയായിരുന്നു. ഇപ്പോള്‍ നാനി ശ്യാം സിംഗ റോയ്‍യുടെ ലൊക്കേഷനില്‍ ജോയിൻ ചെയ്‍തു. ചിത്രം തുടങ്ങിയ കാര്യം നാനിയടക്കമുള്ളവര്‍ തന്നെയാണ് അറിയിച്ചത്. മികച്ച എന്റെര്‍ടെയ്‍നറായിരിക്കും ശ്യാം സിംഗ റോയ്.

തെലുങ്കില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് നാനി.

നാനിയുടെ മികച്ച വേഷം തന്നെയായിരിക്കും ശ്യാം സിംഗ റോയ്‍യിലും.