മമ്മൂട്ടി ചിത്രം 'ഷൈലോക്ക്' 50 കോടി ക്ലബ്ബിലേക്ക്. എല്ലാവര്‍ക്കും നന്ദി അറിയിച്ച് സംവിധായകന്‍.

തിരുവനന്തപുരം: 'രാജാധിരാജ', 'മാസ്റ്റര്‍പീസ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ച 'ഷൈലോക്ക്' 50 കോടി ക്ലബ്ബിലേക്ക്. പ്രധാന സെന്‍ററുകളിലെല്ലാം ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ചിത്രം 50 കോടി ക്ലബ്ലില്‍ കയറിയതിന്‍റെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ അജയ് വാസുദേവ് ഫേസ്ബുക്കിലൂടെ ആരാധകര്‍ക്ക് നന്ദി അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കേരളത്തില്‍ മാത്രം 226 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ബംഗളൂരു, ഹൈദരാബാദ്, ആന്‍ഡമാന്‍, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, കൊല്‍ക്കത്ത, ഒറീസ, മധ്യപ്രദേശ്, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളിലും എത്തിയിരുന്നു. ഇന്ത്യയില്‍ ആകെ 313 തീയേറ്ററുകള്‍. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രം നേടിയെടുത്തത്. 

Read More: ഇതാ 'വിജയസമ്മാനം'; ആരാധകരെ മറക്കാതെ ഷൈലോക്ക് ടീമിന്‍റെ സര്‍പ്രൈസ്