Asianet News MalayalamAsianet News Malayalam

'ഷൈലോക്ക്' ആവാന്‍ മമ്മൂട്ടി; ചിത്രീകരണം അടുത്തയാഴ്ച

കൊച്ചിയും കോയമ്പത്തൂരുമാണ് പ്രധാന ലൊക്കേഷനുകള്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം.
 

shylock to start next week
Author
Thiruvananthapuram, First Published Aug 6, 2019, 12:26 AM IST

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ഷൈലോക്കി'ന്റെ ചിത്രീകരണം അടുത്ത വാരം ആരംഭിക്കും. എം പത്മകുമാര്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം 'മാമാങ്കം' പൂര്‍ത്തിയാക്കിയ ശേഷം ബ്രേക്ക് എടുത്തിരിക്കുകയാണ് മമ്മൂട്ടി. ഷൈലോക്ക് ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കുമെന്ന് അജയ് വാസുദേവ് നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. 

shylock to start next week

അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. മാന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കും. കൊച്ചിയും കോയമ്പത്തൂരുമാണ് പ്രധാന ലൊക്കേഷനുകള്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം.

Follow Us:
Download App:
  • android
  • ios