ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ റൂളറ് കൊണ്ട് എന്നെ അടിക്കുകയും കാൽമുട്ടിൽ നിർത്തിക്കുകയും ചെയ്യുമായിരുന്നുവെന്ന് സിദ്ധാർഥ് ട്വീറ്റ് ചെയതു.
ചെന്നൈ: റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്രത്തിന്റെ വാദത്തെ പരിഹസിച്ച് തമിഴ് നടൻ സിദ്ധാര്‍ത്ഥ്. സ്കൂളില്‍ വെച്ച് തന്റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിദ്ധാർഥ് ഇകാര്യം പറഞ്ഞത്.
‘ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ റൂളറ് കൊണ്ട് എന്നെ അടിക്കുകയും കാൽമുട്ടിൽ നിർത്തിക്കുകയും ചെയ്യുമായിരുന്നു,’ സിദ്ധാര്‍ത്ഥ് കുറിച്ചു. ‘റഫാൽ, പരാജയം, കളളന്‍, എന്റെ ഹോംവര്‍ക്ക് പട്ടി തിന്നു’ എന്നീ ഹാഷ്ടാഗുകളോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. ദ ഹിന്ദു ദിനപത്രത്തിൽ ചീഫ് എഡിറ്റർ എൻ റാം റിപ്പോർട്ട് ചെയ്ത വാർത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണ്. ഔദ്യോഗിക രഹസ്യ നിയമ (Official Secrets Act) പ്രകാരം ഇത് കുറ്റകരമാണെന്നും വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.
