നവാഗതനായ ആദി കേശവയെ നായകനാക്കി അജിത് പൂജപ്പുര സംവിധാനം ചെയ്യുന്ന 'സിദ്ധു' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "സിദ്ധു" എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സമകാലിക സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ കോർത്തിണക്കി, ഒരു സ്കൂൾ വിദ്യാർത്ഥിയായ സിദ്ധുവിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ചിന്തിപ്പിക്കുന്ന സംഭവവികാസങ്ങളും ഒത്തുചേരുന്ന ഈ ചിത്രം കുടുംബപ്രേക്ഷകർക്കും യുവതലമുറയ്ക്കും ഒരുപോലെ പ്രിയങ്കരമാകുമെന്നാണ് പ്രതീക്ഷ.
പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിൽ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൂടാതെ, ജസ്റ്റിസ് പഞ്ചാപകേശൻ ജഡ്ജിയുടെ വേഷത്തിൽ തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫർ ഇടുക്കി, ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ദിലീപ് ഖാൻ, ഷൈൻ അനിരുദ്ധൻ, നഗരൂർ ഷാ, തമ്പാനൂർ ഷെരീഫ്, ഡോക്ടർ രജിത്കുമാർ, ദീപക്, ട്വിങ്കിൾ, സനൽ, ഗിരീഷ് ചന്ദ്രബാബു, സജീബ്, രാജകുമാരി, ജീവൻ ആനന്ദ്, കൃഷ്ണനുണ്ണി, അഭിലാഷ് ആലപ്പുഴ, ബിജു ദേവു, കണ്ണൻ, ബിനീഷ് എരമല്ലൂർ, മനോജ് സി ബി, രാജീവ് ശങ്കർ, ഷാജഹാൻ പൊന്മുടി, ഗിൽബർട്ട്, ദിനേശ്കുമാർ, ചന്ദ്രകുമാർ, മൻജിത്, സതീഷ്, സുധീരൻ, ഹാഷിം, ലോറൻസ്, ബാബുക്കുട്ടൻ, പ്രസാദ് നിലമേൽ, സ്റ്റാലിൻ,ജേക്കബ് സാം, ജിൻസി ചിന്നപ്പൻ, ശ്വേത വിനോദ്, കാർത്തിക, ഹിമബിന്ദു, ജയ ശരത്, നീതു, സിന്ധു വിച്ചൂകുമാർ, വിബില, രഞ്ജിനി, ഷൈല, റാണി, സിമി കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അബിൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അബിൻ, റീന പട്ടം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിറിയക് ആലഞ്ചേരി (ആലഞ്ചേരി സിനിമാസ്). സനന്ദ് സതീശൻ ഛായാഗ്രഹണം നിർവഹിക്കുന്നു. വിജു ശങ്കർ എഴുതിയ വരികൾക്ക് സാനന്ദ് ജോർജ്, ഡി ശിവപ്രസാദ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റിംഗ് - അനൂപ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ - ജയൻ മാസ്സ്, മേക്കപ്പ് - അനിൽ നേമം, വസ്ത്രാലങ്കാരം - ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷാജൻ കല്ലായി, ബി ജി എം - എമിൽ മുഹമ്മദ്, ക്യാമറ അസിസ്റ്റന്റ് - ആദിത്യ എ, ഡിസൈൻ - മനു ഡാവിഞ്ചി, ജെറിൻ മെഡ്ബൗട്ട് & ബി സൊല്യൂഷൻസ്. സെപ്റ്റംബർ ആദ്യവാരം "സിദ്ധു" പ്രദർശനത്തിനെത്തും. പി ആർ ഒ - എ എസ് ദിനേശ്, മനു ശിവൻ.

