നടൻ ലാലും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിദ്ധിഖ്, ശാന്തികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതിയ ചിത്രം ഒരുങ്ങുന്നു. ‘പ്ലാവില’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് കുന്നമ്മേലാണ്. ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓൺ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നിര്‍വ്വഹിച്ചു.

നടൻ ലാലും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സലിം കുമാര്‍, പ്രേംകുമാര്‍, സുനില്‍ സുഗദ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പാഷാണം ഷാജി, ഇടവേള ബാബു, അരുണ്‍ മാസ്റ്റര്‍, രചന നാരായണന്‍കുട്ടി, ശ്വേത മേനോന്‍, ഗീത വിജയന്‍, പുതുമുഖം നിമ്മി ആന്റെണി, നന്ദന രാജീവ്, മാസ്റ്റര്‍ പ്രവേഗ് മാരാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മാര്‍ച്ച് അവസാനം എറണാക്കുളത്ത് ചിത്രീകരണം ആരംഭിക്കും.

ശ്രീമൂകാംബിക കമ്മ്യൂണിക്കേഷന്‍സ്, ഡബ്ളിയു.ജി. എന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു. പ്രകാശ് വാടിക്കലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.