Asianet News MalayalamAsianet News Malayalam

കുടുംബസമേതം നടൻ സിദ്ധാര്‍ഥ് മല്‍ഹോത്ര, ഫോട്ടോ ചര്‍ച്ചയാകുന്നു

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും കെയ്‍റ അദ്വാനിയുടെയും ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു.

 

Sidharth Malhotra Kaira Advanis photo getting attention hrk
Author
First Published Aug 20, 2024, 3:52 PM IST | Last Updated Aug 20, 2024, 3:52 PM IST

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. സിദ്ധാര്‍ഥ് മല്‍ഹോത്രയും കെയ്‍റ അദ്വാനിക്കൊപ്പമുള്ള ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കെയ്‍റ അദ്വാനിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള താരത്തിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കെയ്‍റ അദ്വാനി മാതാപിതാക്കളുടെ വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവ് സിദ്ധാര്‍ഥ് മല്‍ഹോത്രയ്‍ക്കൊപ്പം എടുത്ത ഫോട്ടോ പങ്കുവയ്‍ക്കുകയായിരുന്നു

പൊലീസ് ഓഫീസറായിട്ടുള്ള ഒരു കഥാപാത്രമുള്ള സിനിമ സിദ്ധാര്‍ഥ് മല്‍ഹോത്ര വേണ്ടെന്നുവെച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. യോദ്ധയിലും സിദ്ധാര്‍ഥ് മല്‍ഹോത്ര അത്തരമൊരു കഥാപാത്രമായിട്ടാണ് എത്തിയത്. ഇനി വേറിട്ട ഴോണറിലുള്ള കഥാപാത്രങ്ങളും ചിത്രങ്ങളും സ്വീകരിക്കാനാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ശ്രമം. സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിടുന്നുണ്ട്.

തിരക്കഥ സാഗര്‍ ആംബ്രെയാണ്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്‍മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.

Read More: ഫൈറ്റര്‍ വീണു, ഓപ്പണിംഗ് വീക്കെൻഡ് കളക്ഷനില്‍ സ്‍ത്രീ 2 ഞെട്ടിക്കുന്നു, ആ ചിത്രം മാത്രം മുന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios