സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന ഷേര്‍ഷാ എന്ന സിനിമയിലെ ഗാനം.

സിദ്ധാര്‍ഥ് മല്‍ഹോത്ര ക്യാപ്റ്റൻ വിക്രം ബത്ര ആയി അഭിനയിക്കുന്ന ചിത്രമാണ് ഷേര്‍ഷാ. ഷേര്‍ഷാ എന്ന സിനിമ സംവിധാനം ചെയ്യുന്നത് വിഷ്‍ണുവര്‍ദ്ധൻ ആണ്. സിനിമയുടെ ഫോട്ടോ ഓണ്‍‌ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

YouTube video player

ഷേര്‍ഷായിലെ ഒരു പ്രണയഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ആമസോണ്‍ പ്രം വീഡിയോയില്‍ ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുക. വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ടസഹോദരൻ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിക്കും. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്.

സന്ദീപ ശ്രീവാസ്‍തവയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. 

കാർഗിൽ യുദ്ധത്തിൽ വീരോചിതമായ പോരാട്ടം നടത്തിയ വിക്രം ബത്രക്ക് മരണാനന്തരബഹുമതിയായി പരമവീര ചക്രം ലഭിച്ചിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.