Asianet News MalayalamAsianet News Malayalam

സൈമ അവാര്‍ഡില്‍ തിളങ്ങി മലയാള സിനിമ: ടൊവിനോ മികച്ച നടന്‍, കല്ല്യാണി പ്രിയദര്‍ശന്‍ മികച്ച നടി

തല്ലുമാലയിലെ അഭിനയത്തിന് ടൊവിനോ തോമസാണ് മികച്ച നടന്‍. മികച്ച നടനുള്ള ക്രിടിക്സ് അവാര്‍ഡ് കുഞ്ചാക്കോ ബോബനാണ് ചിത്രം ന്നാ താന്‍ കേസ് കൊട്. 

SIIMA Awards 2023 Malayalam full winners list Tovino Best Actor vvk
Author
First Published Sep 17, 2023, 10:19 AM IST

ഹൈദരാബാദ്: സൌത്ത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് (സൈമ) 2023ല്‍ തിളങ്ങി മലയാള സിനിമ. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ദക്ഷിണേന്ത്യയിലെ നാല് സിനിമ രംഗത്തെ പ്രതിഭകള്‍ക്ക് അവാര്‍ഡ് സമ്മാനിക്കുന്ന വേദിയില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച മലയാള ചിത്രങ്ങള്‍ക്കം, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുമുള്ള അവാര്‍ഡ് വിതരണം ചെയ്തു. 

തല്ലുമാലയിലെ അഭിനയത്തിന് ടൊവിനോ തോമസാണ് മികച്ച നടന്‍. മികച്ച നടനുള്ള ക്രിടിക്സ് അവാര്‍ഡ് കുഞ്ചാക്കോ ബോബനാണ് ചിത്രം ന്നാ താന്‍ കേസ് കൊട്. സൈമ താര നിശയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ടൊവിനോയ്ക്ക് വേണ്ടി ബേസില്‍ ജോസഫ് അവാര്‍ഡ് ഏറ്റുവാങ്ങി. 

ബ്രോ ഡാഡിയിലെ അഭിനയത്തിന് കല്ല്യാണി പ്രിയദര്‍ശനാണ് മികച്ച നടി. അതേ സമയം ജയ ജയ  ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ക്രിടിക്സ് അവാര്‍ഡ് ദര്‍ശന രാജേന്ദ്രന്‍ നേടി. 

മികച്ച നിര്‍മ്മാതാവിനുള്ള പുരസ്താരം 'ന്നാ താന്‍ കേസ് കൊട്' നിര്‍മ്മിച്ച സന്തോഷ് കുരുവിളയ്ക്കും കുഞ്ചാക്കോ ബോബനുമാണ്. മികച്ച പുതുമുഖ നിര്‍മ്മാതാവ് പുരസ്കാരം ഉണ്ണി മുകുന്ദന്‍ ഫിലിംസിനാണ് ചിത്രം മേപ്പടിയാന്‍. 

മികച്ച നെഗറ്റീവ് വേഷത്തിനുള്ള പുരസ്കാരം ഉണ്ണി മുകുന്ദന്‍ അസോസിയേറ്റിലൂടെ വിനീത് ശ്രീനിവാസന്‍ നേടി. മികച്ച സംവിധായക പുരസ്കാരവും ഹൃദയം എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസനാണ്. മികച്ച കൊമേഡിയന്‍ രാജേഷ് മാധവാണ്, ചിത്രം  'ന്നാ താന്‍ കേസ് കൊട്'. ഗായത്രി ശങ്കര്‍ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയായി.

റോഷാക്കിലെ അഭിനയത്തിന് ബിന്ദുപണിക്കര്‍ മികച്ച സഹനടിയായപ്പോള്‍. ജയ ജയ  ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിന് ബേസില്‍ ജോസഫ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഹൃദയത്തിലെ ഗാനങ്ങള്‍ക്ക് ഹിഷാം ആണ് മികച്ച സംഗീത സംവിധായകന്‍. മൃദുല വാര്യരാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നേടിയത്. ജോബ് കുര്യനാണ് മികച്ച ഗായകന്‍.  മികച്ച പുതുമുഖ നടൻ മൈക്ക് എന്ന ചിത്രത്തില്‍ രഞ്ജിത്ത് സജീവാണ്. 

'പടം പൊട്ടി വീട് പോലും പോകുമായിരുന്നു, വിജയ്‍ കുടുംബത്തെ രക്ഷിച്ചത് ആ സൂപ്പര്‍താരം; പക്ഷെ വിജയ് ചെയ്തത്'

'റഹ്മാന്‍ ഷോ അലമ്പാക്കിയതിന് ഉത്തരവാദി': ആരോപണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് വിജയ് ആന്‍റണി

Follow Us:
Download App:
  • android
  • ios