മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി, ദുൽഖർ തുടങ്ങി നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്.  

സിജു വിൽസനെ നായകനാക്കി വിനയൻ(Vinayan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' (Pathonpathaam Noottandu). രണ്ട് വർഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആറാട്ടുപുഴ വേലായുധപ്പണിക്കരായുള്ള സിജുവിന്റെ ​ഗംഭീര പ്രകടനം വീഡിയോയിൽ കാണാം. 

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി, ദുൽഖർ തുടങ്ങി നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ഒരിടവേളക്ക് ശേഷം വിനയന്‍ ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം മലയാള സിനിമയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ ആകുമെന്നാണ് പ്രേക്ഷകര്‍ ടീസറിന് താഴെ കുറിക്കുന്നത്. 

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ വിനയന്‍റെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്. 2022 ഏപ്രിലിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഗോകുലം മൂവീസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 

'പത്തൊൻപതാം നൂറ്റാണ്ടി'നായി തെന്നിന്ത്യയിലെ പ്രമുഖ സംഘട്ടന സംവിധായകർ ഒന്നിക്കുന്നു
YouTube video player

കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായിക. വിനയന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ടീസർ പങ്കുവച്ച് വിനയൻ പറഞ്ഞത്

"പത്തൊൻപതാം നൂറ്റാണ്ട്" ൻെറ ടീസർ ലിങ്ക് ഇവിടെ പോസ്റ്റ് ചെയ്യുകയാണ് . എല്ലാ സുഹൃത്തുക്കളും കണ്ട് അഭിപ്രായം അറിയിക്കുമല്ലോ? യുവനടൻ സിജു വിത്സണിലൂടെയാണ് 19-ാം നൂറ്റാണ്ടിൽ ജീവിച്ച അതി സാഹസികനും പോരാളിയുമായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പ്രേക്ഷകരിൽ എത്തിക്കാൻ ഞാൻ ശ്രമിക്കുന്നത്... ഞാൻ ഉദ്ദേശിച്ചതിലും ഒരു പടി ഉയരെ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞ സിജു മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നിലയിൽ വളരും എന്ന കാര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട്... ഇനി നിങ്ങൾ പ്രേക്ഷകരുടെ അനുഗ്രഹവും സപ്പോർട്ടുമാണ് സിജു വിത്സണും പത്തൊൻപതാം നൂറ്റാണ്ടിൻെറ ടീമിനും വേണ്ടത്.. നിറഞ്ഞ മനസ്സോടെ അതു ഞങ്ങൾക്കു നൽകും എന്നു പ്രതീക്ഷിക്കുന്നു..