Asianet News MalayalamAsianet News Malayalam

അന്ന് പ്രണവ് മോഹന്‍ലാല്‍, പാര്‍കൗറിലൂടെ ഇനി ഞെട്ടിക്കുക സിജു വില്‍സണ്‍: വീഡിയോ

പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം സിജു വിൽ‌സൺ മാസ് ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന ചിത്രം

siju wilson parkour skills from shooting set instagram video tovino thomas productions nsn
Author
First Published Feb 7, 2024, 6:21 PM IST

പാര്‍കൗര്‍ എന്ന പേര് മലയാളികള്‍ക്ക് പരിചിതമാക്കിയ ചിത്രമായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഗംഭീരമായതില്‍ പ്രണവിന്‍റെ പാര്‍കൗര്‍ പ്രാഗത്ഭ്യം വലിയ ഗുണം ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തിലും ഈ കായികാഭ്യാസം കടന്നുവരികയാണ്. സിജു വില്‍സണെ നായകനാക്കി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത സിനിമയിലാണ് ഇത്തരം രംഗങ്ങള്‍ കടന്നുവരുന്നത്. ലൊക്കേഷന്‍ പിന്നാമ്പുറ കാഴ്ചകളുടെ പുറത്തെത്തിയ വീഡിയോയില്‍ സിജു വില്‍സന്‍റെ പാര്‍കൗര്‍ ആക്ഷനുകളുണ്ട്. സിജു തന്നെയാണ് ഇന്‍സ്റ്റയിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം സിജു വിൽ‌സൺ മാസ് ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന ചിത്രം കൂടിയാണിത്. തന്റെ കഥാപാത്രത്തിന് വേണ്ടി ഏത് തരം പരിശ്രമത്തിനും തയ്യാറാവാറുള്ള സിജു പാര്‍കൗര്‍ പഠിക്കാനും ഏറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. സിജു നായകനാകുന്ന ചിത്രത്തിൽ സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, മനോജ്‌ കെ വി, നമ്രിത, ലെന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, സജ്മനിസാം, ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ് നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിലാഷ് അർജുനൻ.

എം പത്മകുമാർ, മേജർ രവി, വി എ ശ്രീകുമാർ, സമുദ്രക്കനി എന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ച അനുഭവ പരിചയവുമായാണ് ഉല്ലാസ് കൃഷ്ണ ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. ജീവിതം ആഘോഷിച്ചു നടക്കുന്ന ചെറുപ്പക്കാരുടെ നിത്യജീവിതത്തിലേക്കാണ് ചിത്രം കണ്ണോടിക്കുന്നത്. നാം ശീലിച്ചുപോരുന്ന ദിനചര്യകളിൽ ചെറിയൊരു മാറ്റം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നഴ്സുമാരായ ഒരു യുവതിയുടെയും യുവാവിന്‍റെയും ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Siju Wilson (@siju_wilson)

 

സന്ദീപ് സദാനന്ദനും ദീപു എസ് നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം രാഹുൽ രാജ്, ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിംഗ് അഖിലേഷ് മോഹൻ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജർ നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളര്‍ പ്രശാന്ത് നാരായണൻ. കണ്ണൂരും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കും.

ALSO READ : പത്ത് വര്‍ഷം കൊണ്ട് നോവലില്‍ നിന്ന് സിനിമ; ആടുജീവിതത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ പങ്കുവച്ച് ബെന്യാമിന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios