യുവ നടൻമാരില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ സിജു വില്‍സണ്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുണ്ട്. സിജു വില്‍സണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ പുതിയൊരു പരീക്ഷണം നടത്തിയതിന്റെ ഫോട്ടോയാണ് സിജു വില്‍സണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സ്‍മൈലികള്‍ അനുകരിച്ച് അത് ചേര്‍ത്തുവച്ച ഫോട്ടോയാണ് സിജു വില്‍സണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ക്വാറന്റൈൻ രസങ്ങള്‍ എന്നു പറഞ്ഞാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇവയ്‍ക്ക് പുറമെ ഞങ്ങള്‍ തന്നെ കണ്ടുപിടിച്ച ആറ് രസങ്ങള്‍ വേറെയുമുണ്ട് എന്ന് പറഞ്ഞാണ് ഭാര്യക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നിരവധി ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുമ്പ് ഭാര്യക്ക് പുരികം ത്രഡ് ചെയ്‍തുകൊടുക്കുന്ന ഫോട്ടോ സിജു വില്‍സണ്‍ ഷെയര്‍ ചെയ്‍തിരുന്നു. താരങ്ങള്‍ അടക്കമുള്ളവര്‍ ആ ഫോട്ടോയ്‍ക്കും കമന്റുകളിട്ട് രംഗത്ത് എത്തിയിരുന്നു.