Asianet News MalayalamAsianet News Malayalam

മാസും ആക്ഷനുമായി ചിമ്പു; തീയറ്ററുകളിൽ ആവേശമാകാൻ 'പത്ത് തല', ട്രെയിലർ

ചിമ്പുവിനെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

simbu starrer new film Pathu Thala Official Trailer nrn
Author
First Published Mar 19, 2023, 8:21 AM IST

ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'പത്ത് തല'യുടെ ട്രെയിലർ പുറത്തിറങ്ങി. ചിമ്പുവിന്റെ മാസ് പ്രകടനമാകും ചിത്രത്തിലേതെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലർ. ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളിൽ എത്തും. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.

ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ ആര്‍ റഹ്‍മാൻ സംഗീതം നൽകി മകൻ എ ആര്‍ അമീനും ശക്തിശ്രീ ഗോപാലനും ചേർന്ന് പാടിയ​ ​ഗാനമായിരുന്നു ഇത്. പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവർ പത്ത് തലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 

അതേസമയം, ചിമ്പുവിനെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ചിമ്പു നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രം 'വെന്ത് തനിന്തതു കാടാ'ണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്‍തത്. 'വെന്ത് തനിന്തതു കാടി'ന് രണ്ടാം ഭാഗം വരുമെന്നും റിപ്പോര്‍ട്ടുണ്ട്. 

'ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛൻ പറഞ്ഞുതരും': മണികഠ്ണന്റെ മകന് ആശംസയുമായി മോഹൻലാൽ

ചിമ്പുവിന്റെ വിവാഹ നിശ്‍ചയം ശ്രീലങ്കൻ തമിഴ് പെണ്‍കുട്ടിയുമായി കഴിഞ്ഞെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു. വാര്‍ത്ത നിഷേധിക്കുകയാണെന്നും ഇതില്‍ യാതൊരു സത്യവുമില്ലെന്നും ചിമ്പുവിന്റെ മീഡിയ മാനേജര്‍ ഹരിഹരൻ ഗജേന്ദ്രൻ പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കിയിരുന്നു

Follow Us:
Download App:
  • android
  • ios