Asianet News MalayalamAsianet News Malayalam

അമ്മൂമ്മയോടൊപ്പം കുഞ്ഞ് അഹാന; ഫോട്ടോയുമായി സിന്ധു കൃഷ്‍ണകുമാര്‍

അഹാന കൃഷ്‍ണകുമാറും സഹോദരിമാരും അമ്മൂമ്മയോടൊപ്പമുള്ള അപൂര്‍വ ഫോട്ടോയുമായി സിന്ധു കൃഷ്‍ണകുമാര്‍.

Sindhu Krishnkumar share Ahana Krishnakumar childhood photo
Author
Thiruvananthapuram, First Published Apr 20, 2020, 12:09 PM IST

 

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്‍ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ പ്രിയം നേടിയ നടി. അഹാന കൃഷ്‍ണകുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അഹാന കൃഷ്‍ണകുമാറിന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. കൃഷ്‍ണകുമാറിന്റെ അമ്മയ്‍ക്ക് ഒപ്പമുള്ള അഹാന കൃഷ്‍ണകുമാറിന്റെ ഫോട്ടോയാണ് സിന്ധു കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

നാല് പെണ്‍മക്കള്‍ അടങ്ങുന്നതാണ് സിന്ധു കൃഷ്‍ണകുമാര്‍- കൃഷ്‍ണകുമാര്‍ ദമ്പതിമാര്‍ക്കുള്ളത്. അഹാന കൃഷ്‍ണ, ദിയ കൃഷ്‍ണ,  ഇഷാനി കൃഷ്‍ണ, ഹൻസിക  കൃഷ്‍ണ എന്നീ പെണ്‍മക്കള്‍. ഇവരുടെ കുസൃതികളും ഓര്‍മ്മകളും കൃഷ്‍ണകുമാറും സിന്ധു കൃഷ്‍ണകുമാറും ഷെയര്‍ ചെയ്യുന്നതും അഭിനന്ദനങ്ങളുമായി ആരാധകര്‍ കമന്റിടുന്നതും പതിവാണ്.  പെണ്‍മക്കളോടുള്ള കൃഷ്‍ണകുമാറിന്റെ കരുതലും വാത്സല്യവും പ്രേക്ഷകര്‍ക്ക് പരിചിതവുമാണ്. താരകുടുംബം സ്വന്തം കുടുംബമെന്ന പോലെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കും.

Follow Us:
Download App:
  • android
  • ios