ഏഷ്യാനെറ്റിലെ 'ഐഡിയ സ്റ്റാർ സിംഗർ' റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്ത് നിലയുറപ്പിച്ച നിരവധി ഗായകരുണ്ട്. അവരുടെ പേരുകളുടെ ഒരു നിര തന്നെ ഉണ്ടാകാം. 'ഐഡിയ സ്റ്റാർ സിംഗർ' സമ്മാനിച്ച പേരുകളില്‍ നജിം ഹർഷാദ്, സന്നിദാനന്ദൻ, വിവേകാനന്ദൻ, ദുര്‍ഗ വിശ്വനാഥ്, അമൃത സുരേഷ് തുടങ്ങിയ പ്രിയപ്പെട്ട ഗായകരിൽ ഒഴിച്ചുകൂടാത്ത മുഖമാണ് ഗായത്രി സുരേഷിന്‍റേതും. വ്യത്യസ്തതയാർന്ന ശബ്ദവും, ആലാപന ശൈലിയും അവരെ ഉയരങ്ങളിലേക്ക് കൈപിടിച്ചുകയറ്റി.

സ്റ്റാർ സിംഗറിന് ശേഷം ഇരുപതോളം ചിത്രങ്ങളിൽ പാടിയ ഗായത്രി, മലയാളത്തിൽ പാടിയ കന്നിമലരെ, കണ്ണിനഴകേ, അരികിലായി നിന്നു... ഗാനം ഹിറ്റായിരുന്നു. കര്‍ണാട്ടിക് സംഗീതത്തില്‍ പ്രാവീണ്യമുള്ള ഗായത്രി തമിഴിലും കന്നടയിലുമായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പലപ്പോഴും മറ്റുള്ളവരേക്കാള്‍ താഴോട്ടുപോവുകയും ഇടവേളയ്ക്കു ശേഷം വീണ്ടം മുഖ്യധാരയിലേക്ക് കയറി വരികയും ചെയ്ത താരമായിരുന്ന ഗായത്രി എന്നതും ശ്രദ്ധേയമാണ്.

Read More: ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് ആദിത്യനും അമ്പിളിയും; ഒപ്പം നിന്നവർക്ക് നന്ദിയറിയിച്ച് ദമ്പതികൾ

ഇതു തന്നെയാണ് അടുത്തിടെ താരം പങ്കുവച്ച ഒരു കുറിപ്പിലും സൂചിപ്പിക്കുന്നത്. എന്‍റെ ഓരോ വിജയങ്ങളും കണ്ട് എന്നെ വിലയിരുത്താതിരിക്കൂ. ആ വീഴ്ചകളില്‍ നിന്ന് പലവട്ടം കരകയറി തിരിച്ചുവന്ന എന്നെ വിലയിരുത്തൂ.. എന്നുമാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. നിരന്തരം വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായത്രിയുടെ പുതിയ കുറിപ്പും ചിത്രവും ഏറ്റെടുക്കുകയാണ് ആരാധകര്‍.