സിനിമ-സീരിയൽ രം​ഗത്തെ താരജോടികളായ ആദിത്യൻ വിജയനും അമ്പിളിയും വിവാഹിതരായിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ഒപ്പം നിന്നവർക്കും ഈശ്വരനും നന്ദിയറിയിച്ചാണ് ആദിത്യൻ -അമ്പിളി ദമ്പതികൾ‌ തങ്ങളുടെ ഒന്നാം വിവാഹവർഷികാഘോഷങ്ങൾക്ക് തുടക്കമിട്ടത്. എല്ലാ കുടുംബത്തിലും ഉള്ളത് പോലെ ചെറിയ പിണക്കവും വഴക്കും അതിലുമേറെ മനോഹരമായ ഒരുപാട് നിമിഷങ്ങളും ആണ് ഈ ഒരു വർഷം ഞങ്ങൾക്ക് ഈശ്വരൻ തന്നതെന്ന് ആദിത്യൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ആ മനോഹരമായ നിമിഷങ്ങളിൽ ഈശ്വരൻ തന്ന ഒരു സമ്മാനമാണ് ഞങ്ങളുടെ കുഞ്ഞു അഥിതി. ഞങ്ങളുടെ മകൻ അർജുൻ. അതിനും ഈശ്വരനോട് ഒരായിരം നന്ദി. പിന്നെ ഞങ്ങൾ സ്നേഹിച്ച ഒരുപാടു പേരിൽ നിന്നും മറക്കാൻ കഴിയാത്ത നല്ല അനുഭവങ്ങളും മോശമായ അനുഭവങ്ങളും ഉണ്ടായി. അതിനും പരാതി ഇല്ല. എല്ലാവരും നമ്മളെ സ്നേഹിക്കണമെന്നോ നല്ലത് പറയണമെന്നും നിർബന്ധം പിടിക്കാൻ പറ്റില്ല. അവരെ അവരുടെ വഴിക്കു വിടുക, ഒപ്പം നിന്നവർക്കും പ്രാർഥിച്ചവർക്കും സ്നേഹിച്ചവർക്കും എന്റെ നല്ലവരായ സുഹൃത്തുകൾക്കും എന്റെ ഈശ്വരനോടും എന്റെ വടക്കുംനാഥനോടും ഒരായിരം നന്ദി. കഴിഞ്ഞുപോയ ദിവസങ്ങളിൽ ഞങ്ങളുടെ ഭാഗത്തു നിന്നും ആർക്കെങ്കിലും എന്തേലും തെറ്റ് വന്നെങ്കിൽ ക്ഷമിക്കണം എല്ലാവർക്കും നല്ലത് വരട്ടെ, ആദിത്യൻ കുറിച്ചു.

കഴിഞ്ഞ ജനുവരി 25 നായിരുന്നു അമ്പിളിയും ആദിത്യനും വിവാഹിതാരാവുന്നത്. ഇരുവരുടെയും വിവാഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു അമ്പിളിയും ആദിത്യനും വിവാഹിതരായത്. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേവർഷം നവംബറിലാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.  

Read More: ആദിത്യനും അമ്പിളിയും ചേര്‍ന്ന് കുഞ്ഞിന് പേരിട്ടു; ആഘോഷമാക്കി നൂലുകെട്ട്- ചിത്രങ്ങള്‍