നടൻ ജയസൂര്യയ്‍ക്ക് ജന്മദിന ആശംസകളുമായി റിമി.


മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ വിസ്‍മയിപ്പിക്കുന്ന നടനാണ് ജയസൂര്യ. ചിരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ സിനിമയില്‍ തുടങ്ങി അഭിനയപ്രതിഭ ഏറെ വേണ്ടുന്ന വേഷങ്ങളിലൂടെ സഞ്ചരിക്കുന്ന നടൻ. ഒന്നിനൊന്നു വേറിട്ടതാണ് ജയസൂര്യയുടെ കഥാപാത്രങ്ങള്‍ അടുത്തിടെയായി എന്നതാണ് ഏറ്റവും പ്രത്യേകത. ജയസൂര്യക്ക് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായിക റിമി ടോമി.

View post on Instagram

ഇരുപത്തിരണ്ട് വർഷം മുമ്പ് ഞാൻ ഏഞ്ചല്‍ വോയിസില്‍ പാടുമ്പോൾ പരിചയപ്പെട്ട ഒരു ചേട്ടൻ എന്താണ് ചെയ്യണേന്നു ചോദിച്ചപ്പോൾ ആങ്കറിംഗ് എന്ന് പറഞ്ഞു. ഞാൻ അന്ന് ആരാധനയോടെ നോക്കി. ഇന്നും അതിലേറെ ആരാധനയോടെ സ്‍നേഹത്തോടെ പറയുന്നു സന്തോഷജന്മദിനം ജയേട്ടോ എന്നാണ് റിമി ടോമി എഴുതിയിരിക്കുന്നത്. ഇനി അങ്ങോട്ടും ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ ഞങ്ങളെ സന്തോഷിപ്പിക്കുക ഒപ്പം ആയുസും ആരോഗ്യവും ദൈവം തരട്ടെയെന്നും റിമി ടോമി ആശംസിക്കുന്നു.

ജയസൂര്യയുടെ ഒരു ഫോട്ടോയും റിമി ടോമി ഷെയര്‍ ചെയ്‍തിരിക്കുന്നു.

ഈശോ എന്ന ചിത്രമാണ് ജയസൂര്യയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.