പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക എസ് ജാനകി വീണ് പരുക്കേറ്റു. മൈസൂരില്‍ ബന്ധുക്കളുടെ വീട് സന്ദര്‍ശിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. പരുക്കേറ്റ എസ് ജാനകിയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‍തു. ചെറിയ ശസ്ത്രക്രിയയ്‍ക്ക് ശേഷം എസ് ജാനകി ആശുപത്രി വിട്ടു. 

Add Asianetnews as a Preferred SourcegooglePreferred

മൈസൂരിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ശസ്‍ത്രക്രിയ നടത്തിയത്. എസ് ജാനകിയുടെ ഇടുപ്പെല്ലിനാണ് പരുക്കേറ്റതെന്നും സാധാരണ പ്രായമായ ആള്‍ക്കാര്‍ക്ക് ഇത് സാധാരണമാണെന്നും ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. ആശുപത്രി വിട്ട എസ് ജാനകിയും തന്റെ ആരോഗ്യനില മെച്ചമാണെന്ന് പ്രതികരിച്ചു. വീട്ടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചപ്പോള്‍ വീണതിനെ തുടര്‍ന്ന് ഇടുപ്പെല്ലിന് പരുക്കേറ്റു. ഉടൻ തന്നെ ചികിത്സ നടത്തി. കുറച്ച് ദിവസം മൈസൂരില്‍ തന്നെ വിശ്രമിക്കും. കന്നഡ നാട്ടിലെ ജനങ്ങള്‍ എന്നെ ഒരുപാട് സ്‍നേഹിക്കുന്നു. അവരുടെ പ്രാര്‍ഥനയും സ്‍നേഹവും കൊണ്ട് ഞാൻ സുരക്ഷിതയായി നില്‍ക്കുന്നു. എന്റെ ആരാധകര്‍ എന്റെ മക്കളെപ്പോലെയാണ്. അവര്‍ എന്റെ സൌഖ്യത്തിന് വേണ്ടി എപ്പോഴും പ്രാര്‍ഥിക്കുന്നു- എസ് ജാനകി പറയുന്നു.