തമിഴകത്തെ ഹിറ്റ് സംവിധായകനാണ് സിരുത്തൈ ശിവ. അജിത്തിനെ നായകനാക്കി ഒരുക്കിയ വിശ്വാസമാണ് സിരുത്തൈ ശിവ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ചിത്രം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായകൻ സൂര്യ. ചിത്രത്തില്‍ ഗാനരചയിതാവായും കയ്യടി നേടാൻ ഒരുങ്ങുകയാണ് സിരുത്തൈ ശിവ.

വിശ്വാസം അജിത്തിന്റെ കരിയറില്‍ തന്നെ വൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തില്‍ ഒരു ഗാനം എഴുതിയത് ശിവയായിരുന്നു. അജിത്തിന്റെ വേതാളം മുതലാണ് സിരുത്തൈ ശിവ ഗാനരചയിതാവുമായത്.  വിവേകത്തിന്റെ ഗാനരചയിതാവും ശിവയായിരുന്നു.  സൂര്യ നായകനാകുന്ന പുതിയ സിനിമയിലും സിരുത്തൈ ശിവ എഴുതിയ ഗാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതും സിരുത്തൈ ശിവ തന്നെയാണ്. സൂര്യ നായകനാകുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.