തമിഴകത്ത് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. ഹിറ്റ് സംവിധായകൻ സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന സിനിമയാണ് അണ്ണാത്തെ. അണ്ണാത്തെയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയാണ് അണ്ണാത്തെ. അണ്ണാത്തെയുടെ ചിത്രീകരങ്ങള്‍ തുടങ്ങിയിരുന്നു. സിനിമ ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ ശരിയല്ല എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍.

കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ നാല് മാസമായി സിനിമയുടെ ജോലികള്‍ മുടങ്ങിയിട്ട്. വലിയ ക്യാൻവാസില്‍ എടുക്കുന്ന ചിത്രമാണ് അണ്ണാത്തൈ. അതുകൊണ്ടുതന്നെ ആരാധകരും വലിയ ആവേശത്തിലായിരുന്നു. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ആദ്യമായി എത്തുന്ന രജനികാന്ത് ചിത്രമായതിനാല്‍ വലിയ ഹിറ്റാകുമെന്നു തന്നെയാണ് ആരാധകര്‍ കരുതുന്നത്.  സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുറച്ച് മാസങ്ങളായിട്ടും സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാല്‍ അണ്ണാത്തൈ ഉപേക്ഷിച്ചുവെന്ന തരത്തില്‍ വാര്‍ത്തകളും വന്നു. കൊവിഡ് രോഗത്തിന്റെ ദുരിതം അവസാനിച്ചാല്‍ സിനിമ വരുമെന്നുതന്നെയാണ് അണ്ണാത്തൈയോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് എന്നാണ് എൻഡിടിവി തമിഴ് വാര്‍ത്ത. മീന, ഖുശ്‍ബു തുടങ്ങി ഒട്ടേറെതാരങ്ങളാണ് അണ്ണാത്തൈയില്‍ അഭിനയിക്കുന്നത്.