എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യമായിട്ടാണ് ഇരുവരും ഒരു സിനിമയ്‍ക്കായി ഒന്നിക്കുന്നത് എന്നതിനാല്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ദര്‍ബാറിന് ശേഷം, രജനികാന്ത് അഭിനയിക്കുന്നത് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ചിത്രത്തിന്റെ പൂജ നടന്നതാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.

സിരുത്തൈ ശിവയും രജനികാന്തും പൂജ ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തില്‍ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തുന്ന മീനയും ഖുശ്‍ബുവും ചടങ്ങിനെത്തിയിരുന്നു. ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രാഹകൻ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സിനിമയാണ് രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അജിത്തിനെ നായകനാക്കി, സിരുത്തൈ ശിവ ഏറ്റവും ഒടുവില്‍ ഒരുക്കിയ വിശ്വാസം വൻ ഹിറ്റായിരുന്നു.