Asianet News MalayalamAsianet News Malayalam

ഏറ്റവും സുരക്ഷിതമായ സ്ഥലം; ഫോട്ടോ പങ്കുവെച്ച് സിത്താര കൃഷ്‍ണകുമാര്‍

ഏറ്റവും സുരക്ഷിതമായ, സന്തോഷകരമായ സ്ഥലം എന്ന് സിത്താര കൃഷ്‍ണകുമാര്‍.

Sithara Krishnakumar share her photo
Author
Kochi, First Published May 16, 2020, 11:17 PM IST

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്‍ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ ഗാനങ്ങള്‍ പാടി സംസ്ഥാന അവാര്‍ഡ് അടക്കമുള്ള നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഗായിക. സിത്താര കൃഷ്‍ണകുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ സിത്താര കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അച്ഛനും അമ്മയ്‍ക്കുമൊപ്പമുള്ള തന്റെ ഫോട്ടോയാണ് സിത്താര കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഏറ്റവും സുരക്ഷിതമായ, സന്തോഷകരമായ, സ്ഥലം എന്ന് ആണ് ഫോട്ടോയ്‍ക്ക് സിത്താര കൃഷ്‍ണകുമാര്‍ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും നടുക്കായിട്ടാണ് സിത്താര കൃഷ്‍ണകുമാര്‍ ഇരിക്കുന്നത്. ഫോട്ടോയ്‍ക്ക് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. കെ എം കൃഷ്‍ണകുമാറിന്റെയും സാലി കൃഷ്‍ണകുമാറിന്റെയും മകളാണ് സിത്താര കൃഷ്‍ണകുമാര്‍. ഗായികയായിട്ട് മാത്രമല്ല, നര്‍ത്തകി എന്ന നിലയിലും ശ്രദ്ധേയയാണ് സിത്താര കൃഷ്‍ണകുമാര്‍.

Follow Us:
Download App:
  • android
  • ios