ഭാവഗായകനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സിത്താര കൃഷ്‍ണകുമാര്‍.

മലയാളത്തിന്റെ ഭാവഗായകനാണ് പി ജയചന്ദ്രൻ. സഹപ്രവര്‍ത്തകര്‍ കുട്ടേട്ട എന്ന് വിളിക്കുന്ന പി ജയചന്ദ്രന്റെ ഗാനങ്ങള്‍ അത്രമേല്‍ ഭാവതീവ്രമാണ്. ഹിറ്റ് ഗാനങ്ങളാണ് പി ജയചന്ദ്രൻ പാടിയതിലധികവും. ഇപോഴിതാ സിത്താര കൃഷ്‍ണകുമാറും പി ജയചന്ദ്രനും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. സിത്താര കൃഷ്‍ണകുമാര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഭാവഗായകനോടൊപ്പം പാടിയതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് സിത്താര കൃഷ്‍ണകുമാര്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഗീതജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്ന്. ഭാവഗായകനോടൊപ്പം ഒരു ഗാനം. നിത്യഹരിതം എന്ന വാക്ക് ജയേട്ടന്റെ ശബ്‍ദത്തോളം ചേരുന്ന മറ്റെന്തുണ്ട്. പ്രിയ സഹോദരൻ അനന്ദ് മധുസൂദനൻ, മനസ്സുനിറയെ സ്‍നേഹം നന്ദി സ്‍നേഹമെന്ന് സിത്താര കൃഷ്‍ണകുമാര്‍ എഴുതിയിരിക്കുന്നു. പി ജയചന്ദ്രനൊപ്പമുള്ള ഒരു ഫോട്ടോയും സിത്താര കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആനന്ദിന്റെ മനോഹരമായ ഈണത്തോട് വരികൾ ചേർത്ത് വച്ച ഹരിനാരായണൻ ബികെ
സ്‍നേഹം ഹരിയേട്ടാ എന്നും സിത്താര കൃഷ്‍ണകുമാര്‍ പറയുന്നു.

കുറച്ചുനാള്‍ മുമ്പ് പി ജയചന്ദ്രന്റെ ഒരു ഫോട്ടോ ചര്‍ച്ചയായിരുന്നു.

മലയാളിത്തമുള്ള വേഷങ്ങളില്‍ മാത്രം പി ജയചന്ദ്രനെ കണ്ടവര്‍ക്ക് പുതിയ മേയ്‍ക്കോവര്‍ അമ്പരപ്പാണ് ഉണ്ടാക്കിയത്. മസിലും പെരുപ്പിച്ച് മീശ പിരിച്ച് ബുള്‍ഗാൻ താടിയുമായി ടി ഷര്‍ട്ടും ധരിച്ചുള്ള പി ജയചന്ദ്രനായിരുന്നു ഫോട്ടോയില്‍.