Asianet News MalayalamAsianet News Malayalam

'നിങ്ങൾ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്', പരസ്‍പര ആക്ഷേപങ്ങള്‍ക്ക് എതിരെ സിത്താര കൃഷ്‍ണകുമാര്‍

സാമൂഹ്യ മാധ്യമത്തിലെ പരസ്‍പരം ആക്ഷേപങ്ങള്‍ക്ക് എതിരെ സിത്താര കൃഷ്‍ണകുമാര്‍.

Sithara Krishnakumar singer writes
Author
Kochi, First Published May 26, 2021, 12:30 PM IST

സാമൂഹ്യമാധ്യമത്തിലെ പരസ്‍പര ആക്ഷേപങ്ങള്‍ക്ക് എതിരെ ഗായിക സിത്താര കൃഷ്‍ണകുമാര്‍. പരസ്‍പരം ശകാരം ചൊരിയുന്നതും ബഹളം വയ്‍ക്കുന്നതും എങ്ങനെയാണ് സഹിഷ്‍ണുതയുള്ള ഒരു സമൂഹത്തിന് അടയാളമാവുന്നത്. അഭിപ്രായ വ്യത്യാസമുള്ള ഒരാളോട് പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു. എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങൾ എനിക്ക് പ്രിയപെട്ടവരാകുന്നില്ല, ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല എന്നും സിത്താര കൃഷ്‍ണകുമാര്‍ പറയുന്നു.

സിത്താര കൃഷ്‍ണകുമാറിന്റെ കുറിപ്പ്

വിഷയം ഏതുമാവട്ടെ രാഷ്‍ട്രീയമോ, സിനിമായോ, സംഗീതമോ ഭക്ഷണോ, എന്തും. അഭിപ്രായ വത്യാസങ്ങൾ സ്വാഭാവികമാണ്. പരസ്‍പര ബഹുമാനത്തോടെയുള്ള സംവാദങ്ങൾ ആണ് നമുക്കാവശ്യം. പരസ്‍പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും എങ്ങനെയാണ് സഹിഷ്‍ണുതയുള്ള ഒരു സമൂഹത്തിന്റെ അടയാളമാവുന്നത്. ഒരാൾക്ക് എന്റെ അഭിപ്രായങ്ങളോട് എതിർപ്പുണ്ട് എന്ന് കരുതുക, അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു. അയാളെ എതിർക്കാനായി അതിലും മോശം ഭാഷയിൽ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിർലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടർ. നിങ്ങൾ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്. എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങൾ എനിക്ക് പ്രിയപെട്ടവരാകുന്നില്ല!! ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല. നമുക്ക് ആശയപരമായി സംവദിക്കാം.

friendship with mutual respect is the key to a fruitful conversation. "Raise your words, not voice. It is rain that grows flowers, not thunder- Rumi

Follow Us:
Download App:
  • android
  • ios