ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ കലാകാരിയാണ് സിത്താര കൃഷ്‍ണകുമാര്‍. ലോക്ക് ഡൗണ്‍ കാലത്ത് പാട്ടുകളുമായും കുറിപ്പുകളുമായും ആരാധകര്‍ക്ക് പ്രചോദനമായി രംഗത്ത് എത്താറുണ്ട് സിത്താര കൃഷ്‍ണകുമാര്‍. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കാറുണ്ട്. സാമൂഹ്യ അകലം പാലിക്കേണ്ടതിനെ കുറിച്ചും സുരക്ഷ പാലിക്കേണ്ടതിനെ കുറിച്ചും സിത്താര കൃഷ്‍ണകുമാര്‍ പാട്ടുകളിലൂടെ വ്യക്തമാക്കാറുണ്ട്. പുതിയൊരു പാട്ടുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിത്താര കൃഷ്‍ണകുമാര്‍.

തൊടി എന്ന ഗാനമാണ് സിത്താര കൃഷ്‍ണകുമാര്‍ പുറത്തുവിട്ടിരിക്കുന്നത്. വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നാണ് സിത്താര കൃഷ്‍ണകുമാര്‍ ഗാനം ആലപിച്ചിരിക്കുന്നത്. ആരാധകര്‍ അഭിനന്ദനവുമായി കമന്റുകള്‍ ഇട്ടിരിക്കുന്നു. വൈവിധ്യമാര്‍ന്ന സംഗീതത്തിലൂടെ മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കാമെന്നും പറയുന്നു.  കാണുന്നിതാ അകലയെല്ലാതെ ആ ഒരു നല്ല കാലം എന്ന് തുടങ്ങുന്ന പാട്ടാണ് സിത്താര കൃഷ്‍ണകുമാര്‍ സംഗീതം നല്‍കി പാടിയിരിക്കുന്നത്.