മകള്‍ക്ക് ജന്മദിന ആശംസകളുമായി ഗായിക സിത്താര കൃഷ്‍ണകുമാര്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്‍ണകുമാര്‍. സിത്താര കൃഷ്‍ണകുമാറിന്റെ മകള്‍ സേയുവും എല്ലാവര്‍ക്കും പ്രിയപ്പെട്ടവളാണ്. സേയുവിന്റെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജന്മദിനത്തില്‍ മകളോട് അമ്മ സിത്താര കൃഷ്‍ണകുമാര്‍ പറയുന്ന കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
View post on Instagram

ഈ ജന്മദിനത്തിൽ ഒന്ന് അമ്മ നിന്നോട് പറയട്ടേ, എല്ലാവരേയും സ്‍നേഹിക്കുക, നീ കാണുന്നതിനെയും കാണാത്തതിനെയും. ഉപാധികളില്ലാതെ, പരിമിതികളില്ലാതെ, സംശയമില്ലാതെ. നീ എല്ലാവരെയും സ്‍നേഹിക്കുമ്പോള്‍ എന്റെ കുട്ടി സുരക്ഷിതവും സന്തോഷകരവുമായി നിലനില്‍ക്കും. സിൻഡ്രില്ലയുടെ അവളുടെ അമ്മ പറയും പോലെ. ധൈര്യമായിരിക്കുക, കാരുണ്യം കാട്ടുക, ജന്മദിന ആശംസകള്‍ കുഞ്ഞുമണി എന്നാണ് സിത്താര കൃഷ്‍ണകുമാര്‍ വീഡിയോയില്‍ പറയുന്നത്.

ഡോ. സജീഷ്- സിത്താര കൃഷ്‍ണ ദമ്പതിമാരുടെ മകളുടെ പേര് സാവൻ ഋതു എന്നാണ്.

മികച്ച ഗായികയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട് സിത്താര കൃഷ്‍ണകുമാര്‍.