വിജയ് യേശുദാസിന് ജന്മദിന ആശംസകളുമായി സിത്താര കൃഷ്‍ണകുമാര്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന യേശുദാസിന്റെ മകൻ. ഒട്ടേറെ ഹിറ്റു ഗാനങ്ങള്‍ സ്വന്തമാക്കിയിട്ടുണ് വിജയ് യേശുദാസ്. ഇപോഴിതാ വിജയ് യേശുദാസിന് ഗായിക സിത്താര കൃഷ്‍ണകുമാര്‍ മികച്ചൊരു ക്യാപ്ഷനോടെ ജന്മദിന ആശംസകള്‍ നേര്‍ന്നതാണ് ചര്‍ച്ച. സിത്താര കൃഷ്‍ണകുമാര്‍ വിജയ് യേശുദാസിനൊപ്പമുള്ള ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒട്ടേറെ പേരാണ് വിജയ് യേശുദാസിന് ആസംസകളുമായി എത്തിയിരിക്കുന്നത്.

എല്ലാവിധ അനുഗ്രഹങ്ങളും എന്നാണ് സിത്താര എഴുതിയിരിക്കുന്നത്. പ്രിയപ്പെട്ട വിജുവിന് സന്തോഷകരമായ ജന്മദിനം എന്നും എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. സിത്താര കൃഷ്‍ണകുമാറിന്റെ തമാശകലര്‍ന്ന ക്യാപ്ഷൻ തന്നെ കാരണം. വിജയ് യേശുദാസിനൊപ്പമുള്ള തന്റെ ഫോട്ടോയും സിത്താര കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളില്‍ പാടിയ ഗായകനാണ് വിജയ് യേശുദാസ്.

മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുസ്‍കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ വിജയ് യേശുദാസിന് 2007ല്‍ ലഭിച്ചിട്ടുണ്ട്. 2012ല്‍ ഗ്രാൻഡ്‍മാസ്റ്റര്‍, സ്‍പിരിറ്റ് എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്കും സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം ലഭിച്ചു. 2018ല്‍ ജോസഫ് എന്ന സിനിമയിലെ ഗാനത്തിനും സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം ലഭിച്ചു.

വി ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സംഗീതത്തില്‍ വിജയ് യേശുദാസിന്റെ മകള്‍ അമേയ 20134ല്‍ നാലാം വയസില്‍ സന്ധ്യാ രാഗം എന്ന ചിത്രത്തിന് വേണ്ടി ഒരു ഗാനം ആലപിച്ചിരുന്നു.