നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐശ്വര്യ ഒരു ലക്ഷം രൂപ സംഭാവന ചെയ്‍തിരുന്നു.

കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ നടികര്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് സഹായമെത്തിച്ച് നടന്‍ ശിവകാര്‍ത്തികേയനും നടി ഐശ്വര്യ രാജേഷും. സംഘടനാ അധികൃതർ ആവശ്യക്കാരായ അംഗങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നടീ നടന്‍മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായവുമായി ഇരുവരും രം​ഗത്തെത്തിയത്. 

നടീ നടന്‍മാര്‍ നല്‍കുന്ന പണം നടികര്‍ സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോവുന്നത്. ഒരു ലക്ഷം രൂപയാണ് ശിവകാര്‍ത്തികേയന്‍ സംഭാവന ചെയ്തത്. ഐശ്വര്യ അമ്പതിനായിരം രൂപയും നല്‍കി. ഇവര്‍ക്ക് പുറമെ നടി ലത(25,000), നടന്‍ വിഗ്നേഷ് (10,000) എന്നിവരും സംഭാവന ചെയ്തു.

നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐശ്വര്യ ഒരു ലക്ഷം രൂപ സംഭാവന ചെയ്‍തിരുന്നു. കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് താരങ്ങള്‍ സംഭാവനയുമായി രംഗത്ത് എത്തി. തമിഴകത്തിന്റെ തല അജിത്ത് 25 ലക്ഷം രൂപയാണ് സംഭാവന ചെയ്‍തത്. സൂര്യ, കാർത്തി എന്നിവരും സംഭാവനകൾ നൽകിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona