തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവ നായകനാണ് ശിവകാര്‍ത്തികേയൻ. ആരാധകര്‍ കാത്തിരുന്ന, ശിവകാര്‍ത്തികേയന്റെ പുതിയ സിനിമയായ മിസ്റ്റര്‍ ലോക്കല്‍ മെയ് 17ന് റിലീസ് ചെയ്യും.
തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവ നായകനാണ് ശിവകാര്‍ത്തികേയൻ. ആരാധകര്‍ കാത്തിരുന്ന, ശിവകാര്‍ത്തികേയന്റെ പുതിയ സിനിമയായ മിസ്റ്റര്‍ ലോക്കല്‍ മെയ് 17ന് റിലീസ് ചെയ്യും.
എം രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദിനേഷ് കൃഷ്‍ണൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എല്ലാത്തരും പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള സിനിമയായിരിക്കും മിസ്റ്റര്‍ ലോക്കല്‍ എന്ന് ശിവകാര്‍ത്തികേയൻ പറയുന്നു. പക്ഷേ മദ്യപിച്ചിട്ടുള്ള മോശം തമാശ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകില്ലെന്നും ശിവകാര്‍ത്തികേയൻ ഉറപ്പുതരുന്നു. ഉള്ളടക്കത്തിന് പ്രാധാന്യമുള്ള സിനിമയ്‍ക്ക് പ്രേക്ഷകര്‍ കൂടുന്നുണ്ട്. എന്നാല്‍ മികച്ച രീതിയിലെടുത്ത കൊമേഴ്‍സ്യല്‍ സിനിമയ്‍ക്ക് ആളുകള്‍ കുറയുന്നില്ലെന്നും അതിനുള്ള തെളിവാണ് വിശ്വാസത്തിന്റെ വൻ വിജയമെന്നും ശിവകാര്‍ത്തികേയൻ പറയുന്നു. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മന്നൻ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത്. വിജയശാന്തി നായികയായ ചിത്രം വാസുവായിരുന്നു സംവിധാനം ചെയ്‍തത്.