സംവിധായകൻ ലോകേഷ് കനകരാജ് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ശിവകാര്‍ത്തികേയൻ നായകനായെത്തിയ അയലാന്റെ ടീസര്‍ വലിയ ചര്‍ച്ചയായിരുന്നു. സംവിധാനം ആര്‍ രവികുമാറാണ്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് എത്തുക. ശിവകാര്‍ത്തികേയൻ നായകനാകുന്ന അയലാന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്.
രവികുമാര്‍ അണ്ണാ താങ്കളുടെ നാല് വര്‍ഷത്തെ കഠിനാദ്ധാനത്തിന് എന്റെ അഭിനന്ദനങ്ങള്‍ എന്നാണ് സംവിധായകൻ ലോകേഷ് കനകരാജ് പറയുന്നത്. താങ്കളുടെ ഊര്‍ജ്ജം അയലാനില്‍ പ്രകടമാണ്. ഇങ്ങനെയുള്ള ഒരു ഹിമാലയൻ ടാസ്‍കില്‍ സംവിധായകനില്‍ വിശ്വസിച്ചതിന് നായകൻ ശിവകാര്‍ത്തികേയന് നന്ദിയും പറയുന്നു ലോകേഷ് കനകരാാജ്. അയലാന്റെ മൊത്തം പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ആശംസകള്‍ നേരുകയും ചെയ്‍തിരിക്കുകയാണ് ലോകേഷ് കനകരാജ്. ഛായാഗ്രാഹണം നിരവ് ഷായാണ്.
ശിവകാര്‍ത്തികേയൻ നായകനാകുന്ന മറ്റൊരു വമ്പൻ ചിത്രത്തിന്റെ ചിത്രീകരണവും നടക്കുകയാണ്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമിയാണ്. ശിവകാര്‍ത്തികേയന്റെ നായികയാകുന്നത് സായ് പല്ലവിയാണ്. കമല്‍ഹാസന്റെ രാജ്‍ കമലാണ് ശിവകാര്‍ത്തികേയൻ ചിത്രം നിര്‍മിക്കുന്നത്.
ശിവകാര്‍ത്തികേയൻ നായകനായി 'മാവീരൻ' സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സംവിധാനം മഡോണി അശ്വിന്റേതായിരുന്നു തിരക്കഥയും മഡോണി അശ്വിന്റേതാണ്. ചിത്രം വൻ വിജയമായി മാറിയിരുന്നു.
'മാവീരൻ' ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയായിലായിരുന്നു ഒടിടി റിലീസ് ചെയ്‍തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് വിധു അയ്യണ്ണ. അദിതി നായികയാകുന്ന മാവീരന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആയിരുന്നു.
ഇതിനു മുമ്പ് ശിവകാര്‍ത്തികേയന്റേതായി പ്രിൻസെന്ന ചിത്രമാണ് പ്രദര്‍ശനത്തിന് എത്തിയത്. സംവിധാനം അനുദീപ് കെ വിയാണ്. ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെയാണ് ശിവകാര്‍ത്തികേയൻ ചിത്രം പ്രിൻസ് എത്തിയത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന നായക കഥാപാത്രമായ തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ പ്രിൻസില്‍ വേഷമിട്ടപ്പോള്‍ യുക്രൈൻ നടി മറിയ റ്യബോഷ്‍പ്‍കയായിരുന്നു ശിവകാര്‍ത്തികേയന്റെ നായിക.
ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുനനു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് സംസ്ഥാന ക്രിക്കറ്റ് താരമാണ്.
Read More: ലിയോയിലെ വിജയ്‍യുടെ സ്റ്റൈലൻ ലുക്കിനെ കുറിച്ച് വെളിപ്പെടുത്തല്‍
