തമിഴകത്ത് പുതുതലമുറ നടൻമാരില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സ്വന്തമാക്കിയ താരമാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയന്റെ പുതിയ സിനിമയായ മിസ്റ്റര്‍ ലോക്കല്‍ മെയ് 17ന് റിലീസ് ചെയ്യുകയാണ്. ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒന്നായിരിക്കുമെന്ന് ശിവകാര്‍ത്തികേയൻ പറയുന്നു. പക്ക കൊമേഴ്‍സ്യല്‍ ചിത്രങ്ങള്‍ക്ക് എപ്പോഴും പ്രേക്ഷകരുണ്ടെന്ന് ശിവകാര്‍ത്തികേയൻ പറയുന്നു.

ഉള്ളടക്കത്തിന് പ്രാധാന്യമുള്ള സിനിമയ്‍ക്ക് പ്രേക്ഷകര്‍ കൂടുന്നുണ്ട്. എന്നാല്‍ മികച്ച രീതിയിലെടുത്ത കൊമേഴ്‍സ്യല്‍ സിനിമയ്‍ക്ക് ആളുകള്‍ കുറയുന്നില്ലെന്നും അതിനുള്ള തെളിവാണ് വിശ്വാസത്തിന്റെ വൻ വിജയമെന്നും ശിവകാര്‍ത്തികേയൻ പറയുന്നു. രജനികാന്ത് സ്റ്റൈല്‍ സിനിമകളോട് സാമ്യം ഉണ്ടെന്ന് പറയുന്നത് ഗുണകരമായ അനുഭവമാണെന്നും ശിവകാര്‍ത്തിയേകൻ പറയുന്നു. എന്നെപ്പോലെ പലര്‍ക്കും അത്തരം പരാമര്‍ശം ഗുണകരമാണ്. മോശം അനുഭവമല്ല അത്. എന്താണ് ശരിയെന്നോ തെറ്റെന്നോ എനിക്ക് അറിയില്ല. കാരണം അവസാനം പാട്ടും മറ്റുമെല്ലാമായി സന്തോഷകരമാണ്- ശിവകാര്‍ത്തികേയൻ പറയുന്നു. നയൻതാരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദിനേഷ് കൃഷ്‍ണൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മന്നൻ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത്. വിജയശാന്തി നായികയായ ചിത്രം വാസുവായിരുന്നു സംവിധാനം ചെയ്‍തത്.