തമിഴ് പ്രേക്ഷകരുടെ ഇഷ്‍ട നടനാണ് ശിവകാർത്തികേയൻ. ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ സിനിമയാണ് മിസ്റ്റർ ലോക്കൽ . സ്‌പോര്‍ട്‌സ് പ്രേമിയായ മനോഹര്‍ എന്ന കഥാപാത്രമായി ശിവകാര്‍ത്തികേയന്‍ എത്തുന്നു. റൊമാൻസും കോമഡിയും ആക്ഷനും സെന്റിമെന്റും ചേരുംപടി ചേർത്ത ഒരു മാസ്സ് ആക്ഷൻ ഫാമിലി എന്റർടൈനറാണ് ചിത്രം. 17നാണ് ചിത്രം റിലീസ് ചെയ്യുക.

വളരെ ലളിതമായിട്ടുള്ള തമാശകളുള്ള ഒരു എന്റർടൈൻമെന്റ് സിനിമയാണ് മിസ്റ്റര്‍ ലോക്കല്‍ എന്ന് ശിവകാര്‍ത്തികേയൻ പറയുന്നു..ഓരോ സിനിമക്കും പുതുമകൾ അനിവാര്യമാണ് അത്തരത്തിലുള്ള പുതുമ ഈ സിനിമയിലും ഉണ്ട്. സംവിധായകൻ രാജേഷിന്റെ ശൈലിയിലുള്ള സിനിമ തന്നെയാണിത് .അദ്ദേഹത്തിന്റെ സിനിമകളിലെ കോമഡി വളരെ ആസ്വാദ്യകരമായിരിക്കും .ഇതും അതു പോലെ തന്നെയാണ് .അത് കൂടാതെ ഹൃദയത്തെ സ്‍പർശിക്കുന്ന പ്രണയവും ആവേശഭരിതമായ ആക്ഷൻ രംഗങ്ങളും ബന്ധങ്ങൾ കൊണ്ട് ഇഴ പിന്നിയ വൈകാരിക മുഹൂർത്തങ്ങളുമുണ്ട് . അതു കൊണ്ട് എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കുന്ന, ഇഷ്‍ടപെടുന്ന സിനിമയായിരിക്കും ഇത്- ശിവകാര്‍ത്തികേയൻ പറയുന്നു. നയൻതാരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഛായാഗ്രഹണം ദിനേശ് കൃഷ്‍ണ. രാജേഷ് എം ആണ് മിസ്റ്റർ. ലോക്കലിന്റെ രചയിതാവും സംവിധായകനും. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മന്നൻ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത്. വിജയശാന്തി നായികയായ ചിത്രം വാസുവായിരുന്നു സംവിധാനം ചെയ്‍തത്.