Asianet News MalayalamAsianet News Malayalam

ശിവകാര്‍ത്തികേയന്റെ 'പ്രിൻസ്' ഹോട്‍സ്റ്റാറിന്, സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്‍ക്ക്

ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് ഹോട്‍സ്റ്റാര്‍.

 

Sivakarthikeyan starrer new film Prince satellite and digital rights sold for record price
Author
First Published Aug 31, 2022, 9:12 AM IST


ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ സിനിമയാണ് പ്രിൻസ്. കെ വി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലിക്കാണ് 'പ്രിൻസ്' എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ 'പ്രിൻസ്' ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സംബന്ധിച്ചുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.

തമിഴിലും തെലുങ്കിലുമായി ഷൂട്ട് ചെയ്യുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് വാര്‍ത്ത. സാറ്റലൈറ്റ് റൈറ്റ്‍സ് വിജയ്‍ ടിവിക്കാണ് ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'പ്രിൻസ്' എത്തുക. എന്തായാലും ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം  വൻ ഹിറ്റായി മാറുമെന്ന് പ്രതീക്ഷിക്കാം.

ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിക്കുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  'പ്രിൻസി'ല്‍  യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്‍സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കരൈക്കുടിയാണ് ലൊക്കേഷൻ. 'പ്രിൻസി'ന്റെ തിയറ്റര്‍ വിതരണാവകാശം തമിഴ്‍നാട്ടില്‍ പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്ന് വാര്‍ത്തയുണ്ടായിരുന്നു. ശിവകാര്‍ത്തികേയൻ നായകനായ ചിത്രം എന്തായാലും മികച്ച ഒന്നായിരിക്കും എന്നാണ് ഗോപുരം സിനിമാസ് വിതരണാവകാശം സ്വന്തമാക്കിയതിലൂടെ പ്രേക്ഷകര്‍ മനസിലാക്കുന്നതും.

ശിവകാര്‍ത്തികേയൻ നായകനായ ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഡോണ്‍' ആണ്. സിബി ചക്രവർത്തിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ശിവകാർത്തികേനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തി. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചു.

Read More : ശിവകാര്‍ത്തികേയനും കമല്‍ഹാസനും പിന്നാലെ ധനുഷ്, 'തിരുച്ചിദ്രമ്പല'വും 100 കോടി ക്ലബില്‍

Follow Us:
Download App:
  • android
  • ios