ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 100 കോടി രൂപ ചിത്രം കളക്ട് ചെയ്തുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾറിപ്പോർട്ട് ചെയ്യുന്നത്. 

ശിവകാർത്തികേയനെ നായകനാക്കി എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത 'മദ്രാസി' ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ ഒന്ന് മുതൽ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിങ്ങ് ആരംഭിക്കും. സമീപകാലത്ത് തകര്‍പ്പൻ വിജയങ്ങള്‍ നേടിയ താരമാണ് ശിവകാര്‍ത്തികേയൻ. മാത്രമല്ല വിജയ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചതിനാല്‍ തമിഴകത്തെ അടുത്ത സൂപ്പര്‍താരമായി വിലയിരുത്തപ്പെടുന്ന നടനുമാണ് ശിവകാര്‍ത്തികേയൻ. ആ പ്രതീക്ഷയ്‍ക്കൊത്ത് കളക്ഷൻ ഉയര്‍ന്നില്ലെങ്കിലും മോശമല്ലാതെ പ്രതികരണമാണ് മദ്രാസിക്ക് ലഭിച്ചത് എന്നാണ് എന്നാണ് തിയറ്റര്‍ റിപ്പോർട്ടുകൾ.

Scroll to load tweet…

വീണ്ടും 100 കോടി ക്ലബ്ബിൽ ശിവകാർത്തികേയൻ.

ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 100 കോടി രൂപ ചിത്രം കളക്ട് ചെയ്തുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾറിപ്പോർട്ട് ചെയ്യുന്നത്.ശ്രീ ലക്ഷ്‍മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് പ്രധാന റോളുകളിൽ എത്തുന്നത്. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ, സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി ഇതിനുമുമ്പ് വന്നത് അമരനാണ് അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരുമുണ്ടായിരുന്നു. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്. 2024 ഒക്ടോബർ 31ന് റിലീസ് ചെയ്‍ത ചിത്രമാണ് അമരൻ. രാജ്‍കുമാർ പെരിയസാമി സംവിധാനം ചെയ്‍ത് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നായിരുന്നു നിർമ്മാണം.

YouTube video player