തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള നായികമാരില്‍ ഒരാളാണ് അനുഷ്‍ക ഷെട്ടി. നായികകേന്ദ്രീകൃതമായ സിനിമകള്‍ വിജയിപ്പിക്കാൻ ശേഷിയുള്ള നടി. അനുഷ്‍ക ഷെട്ടി ഇടയ്‍ക്ക് ഒരു ഇടവേളയെടുത്തിരുന്നു. പക്ഷേ ഇപ്പോള്‍ വലിയ തിരിച്ചുവരവാണ് അനുഷ്‍ക ഷെട്ടി നടത്തുന്നത്. മിക്കതും നായികകേന്ദ്രീകൃതമായ സിനിമകളിലാണ് അനുഷ്‍ക ഷെട്ടി അഭിനയിക്കാൻ തയ്യാറാകുന്നത്. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ ഗൌതം വാസുദേവ് മേനോൻ ഒരുക്കുന്ന പുതിയ സിനിമയില്‍ അനുഷ്‍ക ഷെട്ടി നായികയായേക്കുമെന്നതാണ് പുതിയ വാര്‍ത്ത.

സ്‍ത്രീ കേന്ദ്രീകൃതമായ ഒരു പ്രമേയമാണ് ഗൌതം വാസുദേവ് മേനോൻ അടുത്തതായി ഒരുക്കുന്ന സിനിമയുടേത്. ഗോവിന്ദ് നിഹാലനിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയില്‍ അനുഷ്‍ക ഷെട്ടിയാകും നായിക. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്തവര്‍ഷമായിരിക്കും ചിത്രം തുടങ്ങുക. അതേസമയം  അനുഷ്‍ക ഷെട്ടി നായികയായി റിലീസ് ചെയ്യാനുള്ള പുതിയ സിനിമയാണ് നിശബ്‍ദം. മാധവൻ ആണ് ചിത്രത്തിലെ നായകൻ. സംസാരിക്കാൻ കഴിയാത്ത ഒരു ചിത്രകാരിയായിട്ടാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. മാധവൻ സംഗീതജ്ഞനായിട്ടും. നിശബ്‍ദം അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രീകരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളാം, ഹിന്ദി, ഇംഗീഷ് ഭാഷകളില്‍. ഹെമന്ത് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശബ്‍ദം ഒരുക്കുന്നത്.