'ഇക്കാലത്തെ കുട്ടികളും കാണട്ടെ ഞങ്ങളുടെ കുട്ടിക്കാല ഹീറോയെ , ശക്തമാനെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു' തുടങ്ങി നിരവധി കമൻഡുകളാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നത്. 

മുംബൈ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും സ്വന്തം വീടുകളിൽ തന്നെ കഴിയുകയാണ്. ജനങ്ങൾ പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശമാണ് സർക്കാരുകൾ നൽകിയിരിക്കുന്നത്. ഇതിനിടെയാണ് ദൂരദർശനിൽ മുൻമ്പ് സംപ്രേഷണം ചെയ്തിരുന്ന രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യാനുള്ള ആവശ്യം ഉയര്‍ന്നു വന്നത്. 

ജനങ്ങളുടെ ആവശ്യം കേന്ദ്ര മന്ത്രാലയം പരി​ഗണിക്കുകയും ഈ സീരിയലുകൾ വീണ്ടും പുന:സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ച വിവരം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശക്തിമാൻ എന്ന സീരിയലും പുന:സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമൂഹമാധ്യമ ഉപഭോക്താക്കൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Scroll to load tweet…

'#Shaktiman' എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. 'ഇക്കാലത്തെ കുട്ടികളും കാണട്ടെ ഞങ്ങളുടെ കുട്ടിക്കാല ഹീറോയെ , ശക്തമാനെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു' തുടങ്ങി നിരവധി കമൻഡുകളാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ശക്തിമാനെ കൂടാതെ, മുന്‍കാലങ്ങളില്‍ സംപ്രേഷണം ചെയ്തിരുന്ന മറ്റു പല സീരിയലുകളും തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…