പ്രമുഖ സംവിധായകരുടെ മാസ്റ്റർപീസ് ചിത്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് കോപ്പിയടി ആരോപണം ഉയരുന്നത്.
ബോളിവുഡ്, ടോളിവുഡ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. തമിഴ് സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒപ്പം ദീപിക പദുക്കോണും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ പ്രിവ്യൂവിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. എന്നാൽ ആ സ്വീകാര്യതയ്ക്ക് ഒപ്പം തന്നെ കോപ്പിയടി ആരോപണവും ഉയരുന്നുണ്ട്.
പ്രമുഖ സംവിധായകരുടെ മാസ്റ്റർപീസ് ചിത്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് കോപ്പിയടി ആരോപണം ഉയരുന്നത്.
വിക്രം ചിത്രം അന്യന്‍, പ്രഭാസ് ചിത്രം ബാഹുബലി, രജനികാന്ത് ചിത്രം ശിവാജി, ഡാര്‍ക്ക് മാന്‍ തുടങ്ങി സിനിമകളുടെ സാമ്യം ആണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തി കാട്ടുന്നത്. ഇവയുടെ രംഗങ്ങളും സോഷ്യല്‍ മീഡിയ തെളിവായി കാണിക്കുന്നുണ്ട്.
ഡിസി കോമിക്സിന്‍റെ ലൈക്സ് ലൂതറിന്‍റെ ലുക്കുമായി ഷാരൂഖ് ഖാന്‍ ജവാനിലെ ഒരു ലുക്കിന് സാമ്യം ഉണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. പ്രഭാസിന്‍റെ സലാറിന്റെ സ്റ്റില്ലുമായി സാമ്യമുള്ള പോസ് ജവാനില്‍ ഷാരൂഖ് ചെയ്യുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ താരതമ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. മലയാളികൾ ഉൾപ്പടെ ഉള്ളവർ ഇവ പങ്കുവയ്ക്കുന്നുണ്ട്. 'ആഹാ എല്ലാവരും ഉണ്ടല്ലോ' എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.
റിപ്പോർട്ടുകൾ പ്രകാരം റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഷാരൂഖ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണ്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് വിവരം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്.
തിയറ്ററുകൾ പൂരപ്പറമ്പാക്കാൻ ഷെയ്നും, പെപ്പെയും, നീരജ് മാധവും; 'ആര്‍ഡിഎക്സ്' ഓണത്തിന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

