ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന 'സോഷ്യൽ സ്വാമി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
നാഗ സൈരന്ധ്രിയെ കേന്ദ്ര കഥാപാത്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന സോഷ്യൽ സ്വാമി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. എട്ടാമത് ഇൻഡിപെൻഡൻ്റ് ആൻ്റ് എക്സ്പെരിമെന്റ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ വച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. നാഗ സൈരന്ധ്രിയെ കേന്ദ്രമാക്കിയുള്ള ഈ സിനിമാ പോസ്റ്റർ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും റിലീസായി. തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ഈ സിനിമ നിർമ്മിക്കുന്നത്.

സഹനിർമ്മാണം സേതു രാജൻ, ഛായാഗ്രഹണം റിഷാക്, ക്യാമറ അസിസ്റ്റന്റ് ശ്യാം ശങ്കർ, എഡിറ്റിംഗ് കൃഷ്ണ ഗോപൻ, ഹരി ഗീത സദാശിവൻ, റോബിൻ റോയ്, സൗണ്ട് ഡിസൈനർ ജാക്സൺ ജോർജ്, ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ് ശ്യാം ശങ്കർ, പ്രൊജക്ട് ഡിസൈനർ ഷാജി എ ജോൺ, ഡിസൈൻസ് ശരൺ മോഹൻ, ഇല്ലസ്ട്രേഷൻസ് സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം എസ്, സബ്ടൈറ്റിൽസ് ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ, ഫെസ്റ്റിവൽ സപ്പോർട്ട് ആർട് ബുക് സിനിമ, പി ആർ ഒ- എ എസ് ദിനേശ്.
