മുംബൈ: നല്ല ഭർത്താക്കൻമാരെ വളർത്തിയെടുക്കുന്നതിൽ സമൂഹം പലപ്പോഴും പരാജയപ്പെടുന്നതായി നടി ജയപ്രദ. പെൺകുട്ടികളെ നല്ല ഭാര്യമാരായി വളർത്തിയെടുക്കാൻ സമൂഹം വർഷങ്ങളോളം പരിശ്രമിച്ചെങ്കിലും പുരുഷൻമാരെ നല്ല ഭർത്താക്കൻമാരായി വളർത്തിയെടുക്കുന്നതിൽ സമൂഹം പരാജയപ്പെട്ടതായി ജയപ്രദ അഭിപ്രായപ്പെട്ടു. 

വിവാഹ ശേഷം ഭർത്താവ് എങ്ങനെയായാലും അവരെ അം​ഗീകരിക്കണം എന്നാണ് സമൂഹം പെൺകുട്ടികളെ പറഞ്ഞ് പഠിപ്പിച്ചതെന്നും താരം പറഞ്ഞു. താനിപ്പോൾ 'പെർഫക്ട് പതി' എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സീരിയലിൽ അമ്മയും അമ്മായി അമ്മയായും അഭിനയിക്കുന്നുണ്ട്. മാതാപിതാക്കൾ മക്കളെ മനസിലാക്കണം എന്നാൽ മകന്റെ എല്ലാ തെറ്റുകളും കണ്ണുമടച്ച് ക്ഷമിക്കരുതെന്നും ജയപ്രദ കൂട്ടിച്ചേർത്തു.