മലയാളികളുടെ പ്രിയ താരം മേഘ്‍ന രാജിന്റെ ഭര്‍ത്തൃ സഹോദരൻ എന്ന നിലയില്‍ പരിചിതനാണ് ധ്രുവ സര്‍ജ. ധ്രുവ സര്‍ജ നായകനാകുന്ന ചിത്രമാണ് പൊഗരു. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ തെലുങ്ക് അവകാശം വിറ്റുപോയെന്നതാണ് പുതിയ വാര്‍ത്ത. തെലുങ്ക് സിനിമയില്‍ ആരായിരിക്കും നായകൻ എന്നത് വ്യക്തമല്ല. പൊഗരു സിനിമയിലെ ഗാനങ്ങള്‍ ഹിറ്റായിരുന്നു.

നന്ദ കിഷോര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ എന്റെടെയ്‍നറായിട്ടാണ് പൊഗരു ഒരുക്കുന്നത്. കഴിഞ്ഞ കാല വിജയങ്ങള്‍ പോലെ തന്നെ ധ്രുവ സര്‍ജ പുതിയ സിനിമയും ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3.5 കോടി രൂപയ്‍ക്കാണ് തെലുങ്ക്  അവകാശം വിറ്റ് പോയതെന്നാണ് അറിയുന്നത്. ധ്രുവ സര്‍ജയുടെ അഭിനയം തന്നെയായിരിക്കും സിനിമയുടെ ആകര്‍ഷണം. രശ്‍മിക മന്ദാന നായികയാകുന്ന ചിത്രത്തിന്റെ തെലുങ്കും തിയറ്ററിലെത്തുക പൊഗരുവിന്റെ റിലീസിന് സമയത്ത് തന്നെയായിരിക്കും.

ജ്യേഷ്‍ഠൻ ചിരഞ്‍ജീവി സര്‍ജയ്‍ക്കും മേഘ്‍ന രാജിനും കുഞ്ഞ് പിറന്ന കാര്യം ആദ്യം അറിയിച്ച് ധ്രുവ സര്‍ജയയായിരുന്നു.

ചിരഞ്‍ജീവി സര്‍ജയോടുള്ള ധ്രുവ സര്‍ജയുടെ സഹോദ സ്‍നേഹം എത്രമാത്രം ഉള്ളതാണെന്ന് ആരാധകര്‍ക്ക് അറിയാവുന്നതാണ്.