മ്യാവൂ എന്ന ചിത്രത്തിനു ശേഷം ലാല്‍ജോസിന്‍റെ സംവിധാനത്തില്‍ എത്തിയ ചിത്രം
സംവിധായകനായാണ് സിനിമാപ്രേമികളുടെ ശ്രദ്ധ ആദ്യം നേടിയതെങ്കിലും ഇപ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ ശോഭിക്കുന്നയാളാണ് ജോണി ആന്‍റണി. അല്‍പം നര്‍മ്മം കലര്‍ന്ന ക്യാരക്ടര്‍ റോളുകളാണ് അദ്ദേഹത്തെ കൂടുതലും തേടിയെത്തുന്നത്. സ്ക്രീനിലെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു പോസിറ്റീവ് വൈബ് നല്‍കുന്ന ജോണി ആന്‍റണി സമകാലിക മലയാള സിനിമയില്‍ ഒരു ഒഴിവാക്കാനാവാത്ത സാന്നിധ്യം കൂടിയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പുതിയൊരു ചിത്രത്തിലെ രംഗം അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ലാല്‍ജോസ് സംവിധാനം ചെയ്‍ത പുതിയ ചിത്രം സോളമന്‍റെ തേനീച്ചകളിലെ ഡിലീറ്റഡ് സീനിലാണ് ജോണി ആന്‍റണി അവതരിപ്പിക്കുന്ന എസ് ഐ അബു ഹംസ എന്ന കഥാപാത്രവും പ്രത്യക്ഷപ്പെടുന്നത്. ഒരു വാഹന പരിശോധനയ്ക്കിടെ യാത്രക്കാരനില്‍ നിന്ന് എസ് ഐക്ക് പണി കിട്ടുന്നതാണ് രസകരമായ ഈ സീനില്‍.
മ്യാവൂ എന്ന ചിത്രത്തിനു ശേഷം ലാല്‍ജോസിന്‍റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണിത്. ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിൻസി അലോഷ്യസ്, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദര്‍ശന സുദര്‍ശന്‍, ശംഭു, ആഡിസ് ആന്റണി അക്കര, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്‍ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്‍ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ എന്നിങ്ങനെയാണ് താരനിര.
ALSO READ : മുന്നില്‍ ഒരേയൊരു ചിത്രം മാത്രം; കോളിവുഡിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്ക് 'വിക്രം'

