മിറാഷിന്റെ കാര്യത്തിൽ സിനിമയിൽ ട്വിസ്റ്റ് കുറച്ച് കൂടി പോയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടുവെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ജീത്തുവിന്റെ പ്രതികരണം.

ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആസിഫ് അലി- അപർണ ബാലമുരളി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'മിറാഷ്' തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകളായാണ്. സെപ്റ്റംബർ 19 ന് തിയേറ്ററുകളിൽ എത്തിയ മിറാഷ് ത്രില്ലർ ഴോണറിലാണ് ഒരുക്കിയിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മിറാഷിന്റെ കാര്യത്തിൽ സിനിമയിൽ ട്വിസ്റ്റ് കുറച്ച് കൂടി പോയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടുവെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ജീത്തുവിന്റെ പ്രതികരണം.

"സിനിമ കാണാൻ എല്ലാവരും അമിത പ്രതീക്ഷയുമായി വരും അതാണ് ഒരു ദോഷം. ഇന്ന ആളുകളുടെ സിനിമയാണ് അതിന് ഒരു മിനിമം ഗ്യാരന്റി ഉണ്ടാകുമെന്ന വിശ്വാസത്തിന്റെ പുറത്ത് പലരും വരുമെന്നതാണ് ഒരു ഗുണം. അങ്ങനെ വരുമ്പോഴും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ വരുന്നത്. എന്റെ സിനിമയാകുമ്പോള്‍ ട്വിസ്റ്റ് ഉണ്ടാകുമെന്ന് വിചാരിക്കും. മിറാഷിന്റെ കാര്യത്തില്‍ ട്വിസ്റ്റ് കുറച്ച് കൂടിപോയന്നാണ് പലരും പറഞ്ഞത്. പിന്നെ ചിലര്‍ പറയുന്നത് ഈ ട്വിസ്റ്റ് പ്രഡിക്റ്റബിളായിരുന്നുവെന്നാണ്. അങ്ങനെ എല്ലാ ട്വിസ്റ്റും പ്രഡിക്റ്റ് ചെയ്യില്ല എന്നൊന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല ആളുകളുടെ ഇമോഷനെ കയറ്റിയും ഇറക്കിയും ഒരു ഇമോഷണല്‍ റൈഡില്‍ കൊണ്ടുപോകുക എന്നതാണ് ട്വിസ്റ്റിന്റെ പര്‍പ്പസ്. അത് ചിലര്‍ക്ക് വര്‍ക്കാവും ചിലര്‍ക്ക് വര്‍ക്കാവില്ല." ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞു.

മികച്ച പ്രതികരണങ്ങളുമായി മിറാഷ്

അതേസമയം ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതം മുൻനിർത്തിക്കൊണ്ട് ജീത്തു ഒരുക്കുന്ന ഈ ചിത്രം ഒരു പസിൽ ഗെയിം ആയാണ് ഒരുക്കിയിരിക്കുന്നത്. സെവൻ വൺ സെവൻ പ്രൊഡക്ഷൻസും,ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച് നാഥ് സ്റ്റുഡിയോസ്, ഇ ഫോർ എക്സ്പിരിമെന്റ്സ്‌ അവതരിപ്പിക്കുന്ന മിറാഷ് എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

അപർണ ആർ തറക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണമെഴുതുന്നു. കൂമൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജിത്തു ജോസഫ്- ആസിഫ് അലി എന്നിവർ ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കിഷ്കിന്താ കാണ്ഡം എന്ന ചിത്രത്തിലാണ് അവസാനമായി ഹിറ്റ് കോംബോ ആയ അപർണയും -ആസിഫും ഒരുമിച്ചത്. ജിത്തു ജോസഫ് എന്ന ഹിറ്റ് മേക്കറിന്റെ കയ്യൊപ്പും കൂടിയാകുമ്പോൾ മിറാഷ് എന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്.

ഗാനരചന-വിനായക് ശശികുമാർ,സംഗീതം-വിഷ്ണു ശ്യാം,എഡിറ്റർ-വി.എസ്. വിനായക്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-കത്തീന ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ-പ്രശാന്ത് മാധവ്,കോസ്റ്റ്യൂം ഡിസൈനർ- ലിന്റാ ജീത്തു,മേക്കപ്പ്-അമൽ ചന്ദ്രൻ, സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് രാമചന്ദ്രൻ, വി.എഫ്.എക്സ് സൂപ്പർവൈസർ-ടോണി മാഗ്മിത്ത്, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്സ്, അഡ്വർടൈസിങ്-ബ്രിങ്ഫോർത്ത്, പി. ആർ. ഓ -ആതിരാ ദിൽജിത്ത്,മാർക്കറ്റിംഗ്-ടിങ്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News