നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയെന്ന വാര്‍ത്തയെ തുടര്‍ന്ന് ഭാമയ്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. ഭാമയെ പോലെ ഒരാള്‍ കൂറുമാറിയത് എങ്ങനെയാണ് എന്നായിരുന്നു ചോദ്യം. വിവാദവുമായി. അഭിനേതാക്കളും സാധാരണമടക്കുള്ളവര്‍ ഭാമയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ഭാമ മറുപടിയൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഭാമയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ചര്‍ച്ചയാകുന്നത്.

കുറച്ച് ഉദ്ധരണികളാണ് ഫോട്ടോയുടെ രൂപത്തില്‍ ഭാമ ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയിട്ടുള്ളത്. നിങ്ങളുടെ പോരാട്ടത്തില്‍ സെലക്ടീവാകു, ചിലപ്പോള്‍ ശരിയേക്കാള്‍ വലുത് സമാധാനമാകും എന്നാണ് ഒരു ഫോട്ടോയില്‍ എഴുതിയിരിക്കുന്നത്. നെഗറ്റീവ് ചിന്തകള്‍ നിങ്ങളെ ഇല്ലാതാക്കും. എപ്പോഴും പൊസിറ്റീവ് സമീപനത്തോടെ ഇരിക്കൂവെന്ന് മറ്റൊരു ഫോട്ടോയില്‍ എഴുതിയിരിക്കുന്നു. വിമര്‍ശനങ്ങള്‍ രൂക്ഷമായതിനാല്‍ നേരത്തെ ഭാമ തന്റെ സാമൂഹ്യമാധ്യമത്തിലെ കമന്റ് ഒപ്ഷൻ ഒഴിവാക്കിയിരുന്നു.  ഒരു സ്‍ത്രീക്ക് പ്രശ്‍നം വരുമ്പോള്‍ എല്ലാവരും പിന്നോട്ടുപോകുന്നത് എന്തുകൊണ്ട് എന്നായിരുന്നു രേവതി ചോദിച്ചിരുന്നത്. സൗഹൃദത്തിന്റെയും ഒപ്പം ജോലി ചെയ്‍തതിന്റെയും ഓര്‍മകളില്ല.  2017ലെ നടി ആക്രമിക്കപ്പെട്ട കേസ്. ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ സ്വന്തം മൊഴികള്‍ കോടതിയില്‍ പിൻവലിച്ചു. അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല. ഇപ്പോള്‍ സിദ്ധിഖും ഭാമയും.  സിദ്ധിഖ് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാക്കാം. പക്ഷേ ഭാമ? എന്നും രേവതി കുറിപ്പില്‍ എഴുതിയിരുന്നു.