ജാന്‍വിയുടെ  പിറന്നാള്‍ ദിനത്തില്‍ ഇരുവരും ഒന്നിച്ചുള്ള ഒരു കുട്ടിക്കാല ചിത്രമാണ് സോനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മുംബൈ: അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന് ഇന്ന് 22ാം പിറന്നാള്‍. ജാന്‍വിക്ക് മനോഹരമായൊരു പിറന്നാള്‍ ആശംസ നേര്‍ന്നിരക്കുകകയാണ് കസിനും നടിയുമായ സോനം കപൂര്‍. ജാന്‍വിയുടെ പിറന്നാള്‍ ദിനത്തില്‍ ഇരുവരും ഒന്നിച്ചുള്ള ഒരു കുട്ടിക്കാല ചിത്രമാണ് സോനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ചിത്രത്തിനാകട്ടെ അതിമനോഹരമായ തലക്കെട്ടും. 'നിന്‍റെ മനോഹരമായ പുഞ്ചിരി തുടരുക, എല്ലാ സ്നേഹവും പ്രിയപ്പെട്ട കുട്ടി, വളരെ സന്തോഷം നിറഞ്ഞ പിറന്നാള്‍ ദിന ആശംസകള്‍'. സോനത്തിന്‍റെ പോസ്റ്റിന് അഭിഷേക് ബച്ചന്‍, വരുണ്‍ ധവാന്‍, പരിനീതി ചോപ്ര തുടങ്ങിയവരും ലൈക്കടിച്ചിട്ടുണ്ട്.

View post on Instagram