Asianet News MalayalamAsianet News Malayalam

വെടിയുണ്ടകള്‍ കൊണ്ട് മാത്രമല്ല, ചൈനയ്ക്കെതിരെ സാധാരണക്കാരനും ചെയ്യാനുണ്ട് ചില കാര്യങ്ങള്‍: സോനം വാങ്ചുക്

ചൈനയില്‍ നിര്‍മ്മിക്കുന്ന ഏതൊരു ഉല്‍പന്നവും ബഹിഷ്കരിക്കുന്നത് ചൈനയ്ക്ക് നല്‍കുന്ന മറുപടിയാകും. അത് നിങ്ങളുടെ ഫോണ്‍ ആവട്ടെ അല്ലെങ്കില്‍ ടിക് ടോക് പോലുള്ള ആപ്പുകള്‍ ആവട്ടെയെന്നും സോനം വാങ്ചുക് 

Sonam Wangchuk is the man who inspired Phunsukh Wangdus character urges to quit Chinese products
Author
New Delhi, First Published May 29, 2020, 10:39 PM IST

ദില്ലി: അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന ചിലതുണ്ടെന്ന് സോനം വാങ്ചുക്. ചൈനയില്‍ നിര്‍മ്മിക്കുന്ന ഏതൊരു ഉല്‍പന്നവും ബഹിഷ്കരിക്കുന്നത് ചൈനയ്ക്ക് നല്‍കുന്ന മറുപടിയാകും. അത് നിങ്ങളുടെ ഫോണ്‍ ആവട്ടെ അല്ലെങ്കില്‍ ടിക് ടോക് പോലുള്ള ആപ്പുകള്‍ ആവട്ടെയെന്നും സോനം വാങ്ചുക് പറയുന്നു. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ അമീര്‍ഖാന്‍ ചെയ്ത കഥാപാത്രം സോനം വാങ്ചുകിന്‍റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

ചൈനയ്ക്ക് മറുപടി നല്‍കേണ്ടത് വെടിയുണ്ടകള്‍കൊണ്ടാണ് എന്നാല്‍ സാധാരണ പൌരന്മാര്‍ക്ക് ചെയ്യാനാവുന്നത് കീശയിലൂടെയാണ് എന്ന പേരില്‍ അടുത്തിടെ സോനം ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ലഡാക്കില്‍ നിന്നും ചിത്രീകരിച്ച വീഡിയോയില്‍ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നടക്കുന്ന പ്രശ്നങ്ങളേക്കുറിച്ചാണ് സോനം സംസാരിക്കുന്നത്. ഒരു പൌരനെന്ന നിലയില്‍ നമ്മുക്ക് രാജ്യത്തിന് വേണ്ടി ചെയ്യാനാവുന്ന ചെറിയ കാര്യങ്ങളേക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ചൈനീസ് ഉത്പന്നങ്ങളഅ‍ ബഹിഷ്കരിക്കാന്‍ സോനം ആവശ്യപ്പെടുന്നത്. 

അതിര്‍ത്തിയില്‍ സൈന്യം കാവല്‍ നില്‍ക്കുന്നതിനാലാണ് സംഘര്‍ഷ സമയത്തും നമ്മുക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയുന്നതെന്ന് സോനം പറയുന്നു. ഇത്തവണ സൈനികര്‍ക്കൊപ്പം നമ്മുക്കും മറുപടി നല്‍കാമെന്നും സോനം പറയുന്നു. വെടിയുണ്ടകളേക്കാള്‍ ശക്തമാണ് ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്കരിക്കുക വഴി നടപ്പിലാകുക. വെടിയുണ്ടകളേക്കാള്‍ ശക്തിയേറിയതാണ് നമ്മുക്ക് പഴ്സ് കൊണ്ട് ചെയ്യാനാവുകയെന്നും സോനം പറയുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുന്നത് ഇന്ത്യയിലെ ഉത്പന്നങ്ങള്‍ക്ക് വിപണി സാധ്യത കൂട്ടുമെന്നും സോനം വിലയിരുത്തുന്നു. 
 

Follow Us:
Download App:
  • android
  • ios