2002ല്‍ പുറത്തിറങ്ങിയ ‘ഷഹീദ് ഇ അസാം‘ എന്ന ചിത്രത്തിലൂടെയാണ് സോനു ബോളിവുഡില്‍ അരങ്ങേറുന്നത്. സുകുമാര്‍ നായര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രിയം നേടിയ താരമാണ് നടൻ സോനു സൂദ്. ബോളുവുഡിന് പുറമെ സൗത്തിന്ത്യൻ സിനിമകളിലും താരം തന്റേതായ സ്ഥാനം സ്വന്തമാക്കി. ബി​ഗ് സ്ക്രീനിൽ വില്ലനായപ്പോൾ യഥാർത്ഥ ജീവിത്തിൽ താൻ ഹീറോ ആണെന്ന് സോനു ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. കൊവിഡ് ആദ്യഘട്ടം മുതൽ പാവപ്പെട്ടവരെയും അശരണരെയും താരം സഹായിക്കുന്നത് തന്നെ അതിന് ആധാരം. ഒടുവിൽ ആരാധകരും സമൂഹമാധ്യമങ്ങളും സൂപ്പർ ഹീറോ എന്ന വിശേഷണവും താരത്തിന് നൽകി. 

ഇന്നിതാ തന്റെ ബോളിവുഡ് സിനിമാ ജീവിതം ആരംഭിച്ചിട്ട് പത്തൊമ്പത് വർഷം പൂർത്തിയാക്കുകയാണ് സോനു. 2002ല്‍ പുറത്തിറങ്ങിയ ‘ഷഹീദ് ഇ അസാം‘ എന്ന ചിത്രത്തിലൂടെയാണ് സോനു ബോളിവുഡില്‍ അരങ്ങേറുന്നത്. സുകുമാര്‍ നായര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. സോനു തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകള്‍ 
ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘സമയം എങ്ങനെയാണ് കടന്ന് പോകുന്നതെന്ന് അറിയുന്നില്ല. ഷഹീദ് ഇ അസാം എന്നും എന്റെ പ്രിയപ്പെട്ട സിനിമയായിരിക്കും.’എന്നാണ് സോനു കുറിച്ചത്. സ്വാതന്ത്ര്യ സമര സേനാനി ഭഗത്ത് സിങ്ങിന്റെ ജീവിത കഥയാണ് ഷഹീദ് ഇ അസാം പറഞ്ഞത്. ചിത്രത്തില്‍ ഭഗത്ത് സിങ്ങിന്റെ വേഷമാണ് സോനു അവതരിപ്പിച്ചത്. എന്തായാലും സിനിമാ ജീവിതത്തിൽ 19 വർഷം പൂർത്തിയാക്കുന്ന പ്രിയ താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. 

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona