കൊവിഡ് പ്രവർത്തനങ്ങളിൽ കൈത്താങ്ങാകാൻ നിരവധി താരങ്ങളാണ് രം​ഗത്തെത്തുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനോടകം തന്നെ താരങ്ങൾ സംഭാവനകൾ നൽകി കഴിഞ്ഞു. 

മുംബൈ: കൊവിഡ് രോ​ഗികളെ പരിചരിക്കുന്നതിനായി രാപ്പകലില്ലാതെ പ്രയത്നിക്കുന്ന ആരോ​ഗ്യ പ്രവർത്തകർക്ക് താമസിക്കാൻ തന്റെ ഹോട്ടൽ വിട്ടുനൽകുമെന്ന് ബോളിവുഡ് നടന്‍ സോനു സൂദ്. മുംബൈയിലെ ജുഹുവിലെ ആറ് നിലയുള്ള ഹോട്ടല്‍ വിട്ടു നല്‍കുമെന്നാണ് സോനു സൂദ് അറിയിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

”ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ രാപ്പകൽ അധ്വാനിക്കുന്ന നമ്മുടെ രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമായി എന്തെങ്കിലും ചെയ്യുക എന്നത് എനിക്ക് ലഭിച്ച ബഹുമതിയാണ്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് താമസിക്കാന്‍ ഒരു സ്ഥലം ആവശ്യമാണ്. മുനിസിപ്പാലിറ്റിയിലും, സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യത്തെക്കുറിച്ച് ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്” സോനു സൂദ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് പ്രവർത്തനങ്ങളിൽ കൈത്താങ്ങാകാൻ നിരവധി താരങ്ങളാണ് രം​ഗത്തെത്തുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനോടകം തന്നെ താരങ്ങൾ സംഭാവനകൾ നൽകി കഴിഞ്ഞു.